ക്യാന്‍സര്‍ രോഗിയായ തന്നെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റരുതെന്ന അധ്യാപികയുടെ പരാതി നിലനില്‍ക്കെ പട്ടാമ്പി കോളജിലേക്ക് സ്ഥലംമാറ്റി

തിരുവനന്തപുരം ആര്‍.സി.സിയില്‍ അര്‍ബുദരോഗത്തിന് ആര്‍.സി.സിയില്‍ ചികിത്സ തുടരുന്ന കോളജ് അധ്യാപികയെ 360 കിലോമീറ്റര്‍ അകലെയുള്ള പട്ടാമ്പി സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റിയ നടപടി ഉടന്‍ റദ്ദാക്കണമെന്ന്. തിരുവനന്തപുരത്തെ ഏതെങ്കിലും കോളജില്‍ നിയമിച്ച ശേഷം രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന അധ്യാപികയെയാണ് ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലേക്ക് മാറ്റിയ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
രോഗിയായ തന്നെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റരുതെന്ന അധ്യാപികയുടെ പരാതി മനുഷ്യാവകാശ കമ്മീഷനില്‍ നിലവിലുള്ളപ്പോഴാണ് അധ്യാപികയെ പട്ടാമ്പിയിലേക്ക് മാറ്റിയത്. കമ്മീഷന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. 2008 മുതല്‍ 2015 വരെ അധ്യാപികയെ തിരുവനന്തപുരത്ത് നിലനിര്‍ത്തിയത് പ്രതേ്യക പരിഗണന നല്‍കിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ഫെബ്രുവരി 25 നുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തില്‍ നിന്നുള്ള പരിരക്ഷ അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരിയുടെ പരിരക്ഷാ കാലാവധിയായ 5 വര്‍ഷം അവസാനിച്ചു. 2017-18 ലെ പൊതു സ്ഥലംമാറ്റത്തില്‍ നിന്നും പരാതിക്കാരിയെ ഒഴിവാക്കിയതിനെതിരെ പരാതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ഹോര്‍മോണ്‍ തെറാപ്പിയാണ് ചെയ്യുന്നതെന്നും റേഡിയേഷനും കീമോതെറാപ്പിയും ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താന്‍ തിരുവനന്തപുരം വിട്ട് രണ്ടരവര്‍ഷം ജോലി ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു. ആര്‍.സി.സിയില്‍ ഫോളോഅപ്പിന് വിധേയയാവുകയാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമുണ്ട്. കാന്‍സര്‍ രോഗം ബാധിച്ച ജീവനകാര്‍ക്ക് പൊതുസ്ഥലംമാറ്റത്തിന്റെ പരിരക്ഷ അഞ്ച് വര്‍ഷമായി നിജപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറയുന്നു. ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളില്‍ കൂടി കാന്‍സര്‍ ബാധിച്ചതാണെന്നും അവ ശസ്ത്രക്രിയ ചെയ്ത് നീക്കിയെന്നും പരാതിക്കാരി അറിയിച്ചു. ആരെല്ലാം പരാതിപ്പെട്ടാലും രോഗിയായ ഒരു സ്ത്രീയുടെ തുടര്‍ചികിത്സക്ക് അനുയോജ്യമായ രീതിയില്‍ സ്ഥലംമാറ്റം നല്‍കേണ്ട ബാധ്യത കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു.
https://www.facebook.com/Malayalivartha























