സ്വര്‍ണ മോഷണത്തില്‍ പോലീസ് ചോദ്യംചെയ്ത ദമ്പതികള്‍ മരിച്ചനിലയില്‍

സ്വർണ്ണം മോഷ്ടിച്ചു എന്ന കേസിൽ പോലീസ് ചോദ്യംചെയ്ത ദമ്പദികളെ മരിച്ച നിലയിൽ കണ്ടെത്തി .ചങ്ങനാശേരി പുഴവാത് സുനിൽകുമാർ ,രേഷ്മ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തയത് .നഗരസഭാംഗം സജി കുമാറിന്റെ സ്ഥാപനത്തിൽ നിന്നും 600 ഗ്രാം മോഷണം പോയെന്ന പരാതിയിൽ ഇരുവരെയും പോലീസ് കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു . സജി കുമാറിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു മരണപ്പെട്ട സുനിൽകുമാർ . ചോദ്യംചെയ്യലിൽ ഇരുവരെയും പോലീസ് മർദിച്ചെന്ന് ആരോപണമുണ്ട് . ഇതിൽ മനംനൊന്താകാം ഇരുവരും ജീവനൊടുക്കിയതെന്ന് സമീപവാസികൾ പറയുന്നു .
https://www.facebook.com/Malayalivartha























