നിയമം വിലയ്‌ക്കെടുത്തില്ല; കണ്ടെയ്‌നർ ലോറി പാലത്തിൽ കുടുങ്ങി

കണ്ണൂർ തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിലെ ഇരിട്ടി പാലത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
സ്കൂൾ വിടുന്ന സമയമായതിനാൽ തന്നെ വലിയ രീതിയിലുള്ള ബ്ലോക്കാണ് ഇവിടെ അനുഭവപെട്ടത്. സംഭവത്തെത്തുടർന്ന് ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തടസ്സപ്പെട്ട റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്. നിലവിൽ ഇങ്ങനെയുള്ള വണ്ടികൾ നെടും പൊയിൽ മാനന്തവാടി വഴി പോകണമെന്നിരിക്കെയാണ് കണ്ടെയ്‌നർ ലോറി ഈ വഴിയെത്തിയത്.
https://www.facebook.com/Malayalivartha























