പൊലീസ് സ്റ്റേഷനില്‍ കയറി എസ്.എെയേയും വനിതാ സിവില്‍ പൊലീസ് ഓഫീസറേയും ആക്രമിച്ച യുവതി പിടിയിൽ

പൊലീസ് സ്റ്റേഷനില്‍ കയറി യുവതി എസ്.എെയേയും വനിതാ സിവില്‍ പൊലീസ് ഓഫീസറേയും ആക്രമിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. എസ്.ഐയേയും രണ്ട് പൊലീസുകാരെയും കൈയേറ്റം ചെയ്ത യുവതി പേപ്പര്‍ വെയ്റ്റ് ഉപയോഗിച്ച് ഷേക്കേസ് തല്ലിപ്പൊളിക്കുകയും ചെയ്തു. പരാതി പറയാനെത്തിയ കാസര്‍കോട് ഉദുമ ബാര അംബാപുരം സ്വദേശിനി കെ.ദിവ്യ (30) ആണ് അതിക്രമം കാണിച്ചത്. എസ്‌ഐ ബിനു മോഹന്‍ (33)സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.ബീന (33), പ്രജീഷ് (34) എന്നിവര്‍ക്കാണ് യുവതിയുടെ അക്രമത്തില്‍ പരിക്കേറ്റത്.
പട്ടുവം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതി. സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് വാങ്ങിക്കാന്‍ നേരത്തെ തന്നെ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപെട്ട് എസ്. ഐ ബിനു മോഹനെ കാണാന്‍ എത്തിയതായിരുന്നു യുവതി. എസ്.ഐയുടെ കാബിനില്‍ അതിക്രമിച്ച് കടന്നാണ് യുവതി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും യുവതിക്കെതിരെ കേസെടുത്തു. അക്രമാസക്തയായ യുവതിയെ വനിത പൊലീസുകാര്‍ ചേര്‍ന്ന് മല്‍പിടുത്തം നടത്തിയാണ് കീഴടക്കിയത്. എസ്.ഐയും പൊലീസുകാരും താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha























