കെവിന്‍ വധക്കേസില്‍ രഹ്നയെ മര്‍ദിച്ച ശേഷം ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ചാക്കോയുടെ സഹോദരന്‍; ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം

കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ച ചാക്കോയുടെ അനുജന്‍. തെന്മലയിലെ വീട് ആക്രമിച്ചത് ചാക്കോയുടെ സഹോദരനായ അജിയാണ്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയെയും അജി മര്‍ദിച്ചു. കെവിന്‍ വധത്തിലെ പ്രധാന പ്രതിയാണ് ചാക്കോ.
ഇന്നലെ വൈകിട്ടോടെയാണു സംഭവം നടന്നത്. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അജിയുടെ അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ നിലവില്‍ അറസ്റ്റിലാണ്.
https://www.facebook.com/Malayalivartha























