അഭിമന്യു കൊലക്കേസ്.... പ്രതികളെല്ലാം കുറ്റകൃത്യം ചെയ്ത രാത്രിയില്‍ തന്നെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചു, സൈബര്‍ സെല്‍ അന്വേഷണം വിഫലം... പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്കും

മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പ്രതികള്‍ രക്ഷപ്പെട്ടതാകട്ടെ മൊബൈല്‍ ഫോണുകള്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചശേഷം. കുറ്റകൃതൃത്തില്‍ പങ്കെടുത്തവര്‍ എല്ലാം തന്നെ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ അന്നു രാത്രിയില്‍തന്നെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു ഉപേക്ഷിക്കുകയായിരുന്നു. ഇതു കൊണ്ടുതന്നെ ഇവരെ പിടികൂടാന്‍ സൈബര്‍ സെല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഗുണം ചെയ്യില്ല.
അക്രമി സംഘവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ കൊച്ചിയില്‍തന്നെ പല സ്ഥലങ്ങളിലും ഒളിവിലാണ്. സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മിഷണര്‍ എസ്.ടി സുരേഷിനായിരിക്കും ഇനി കേസിന്റെ അന്വേഷണച്ചുമതല. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന സി.ഐ. അനന്തലാല്‍ അന്വേഷണസംഘത്തില്‍ തുടര്‍ന്നേക്കും. എറണാകുളം അസി. പോലീസ് കമ്മിഷണര്‍ കെ. ലാല്‍ജിയും നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടാവും.
പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില പ്രതികള്‍ ഇടുക്കി വഴി തമിഴ്‌നാട്ടിലേക്ക് കടക്കുവാനുള്ള സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പ്രതികള്‍ക്കായി മൈസൂര്‍, കുടക്, മംഗലാപുരം എന്നിവിടങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്
https://www.facebook.com/Malayalivartha























