സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഓണാവധിയ്ക്കു ശേഷം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ ഓണാവധിക്കുശേഷം. അടുത്ത മാസം 30നു പരീക്ഷയാരംഭിക്കും. െ്രെപമറി ക്ലാസുകളിലെ പരീക്ഷകള്‍ സെപ്റ്റംബര്‍ ആറിനും ഹൈസ്‌കൂള്‍ വിഭാഗത്തിലെ പരീക്ഷകള്‍ ഏഴിനും അവസാനിക്കും.
ഓണം നേരത്തെയായതും നിപ വൈറസ് ബാധയെത്തുടര്‍ന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറക്കല്‍ വൈകിയതും പരിഗണിച്ചാണ് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിട്ടറിങ് കമ്മിറ്റി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്.
https://www.facebook.com/Malayalivartha























