സർക്കാരിന്റെയും പാർട്ടികളുടെയും നയം ചാനലുകൾ ചോദ്യം ചെയ്യുന്നു; മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണന് പണി നൽകിയ പിണറായി അടുതത്ത് ലക്ഷ്യമിടുന്നത് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ

മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണന് പണി നൽകിയ പിണറായി അടുത്ത് ലക്ഷ്യമിടുന്നത് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ അധികം വൈകാതെ വിനുവിന് പണി പ്രതീക്ഷിക്കാം. ചാനലുകൾ സർക്കാരിന്റെയും പാർട്ടികളുടെയും നയം തീരുമാനിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. സ്വയം കാര്യങ്ങൾ തീരുമാനിക്കുകയും രാത്രികാല ചർച്ചകളിൽ നേതാക്കളെ അപഹസിക്കുകയും ചെയ്യുന്ന പതിവ് കുറെ നാളായി തുടരുകയാണ്. തങ്ങൾ കൈകാര്യം ചെയുന്നത് ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാധ്യമത്തെയാണെന്ന് പോലും അവതാരകർ ഓർക്കാറില്ല. എന്തും പറയാനുളള ലൈസൻസ് തങ്ങൾക്കുണ്ടെന്ന മട്ടിലാണ് അവതാരകർ പെരുമാറുന്നത്.
അതേ സമയം ചാനലുകളുടെ സ്വകാര്യതാത്പര്യമുള്ള കേസുകൾ വരുമ്പോൾ ഇവർ നിശബ്ദത പാലിക്കുകയും ചെയ്യാറുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഐ പി സി 153 എ വകുപ്പ് പ്രകാരം ഒരു കേസെടുക്കാൻ പോലീസിന് അവസരം ലഭിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് കേസ് കൊടുത്തത്. അത് സ്വമേധയാ കൊടുത്തതാണോ കൊടുപ്പിച്ചതാണോ എന്ന് വ്യക്തമല്ല. എടത്തലയിൽ നടന്ന പോലീസ് മർദ്ദനത്തെ കുറിച്ചുള്ള ചാനൽ ചർച്ചയാണ് കേസിന് വഴിതെളിച്ചത്.
വരാപ്പുഴയിൽ ശ്രീജിത്ത് കൊല്ലപ്പെട്ടപ്പോൾ ഈച്ചരവാര്യരുടെ ശാപം പോലെ ശ്രീജിത്തിന്റെ പിതാവിന്റെ ശാപം പിണറായിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പിന്തുടരുമെന്ന് വിനു വി ജോൺ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ മരണത്തിൽ പിണറായി ഒരു പക്ഷേ മുഖ്യമന്ത്രിയെന്ന നിലയിൽ കുറ്റക്കാരനായിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം എങ്ങനെയാണ് തെറ്റുകാരാകുന്നത്? എന്നാൽ ഇക്കാര്യം ആരും ചോദിക്കുന്നില്ല. പലർക്കും ദൃശ്യമാധ്യമങ്ങളെ ഭയമാണ്. അവർ വാർത്തകൾ സൃഷ്ടിക്കുന്നു എന്ന പരാതി ന്യായമുള്ളതാണ്.
വിനു വി ജോണിന്റെ പരാമർശങ്ങൾ പലപ്പോഴും അതിരുകടക്കാറുണ്ട്. ആരെയും എന്തും പറയാനുള്ള ലൈസൻസായി അവതാരകർ ഇത്തരം ചർച്ചകളെ ഉപയോഗിക്കാറുണ്ട്. ഒരു നിയന്ത്രണവും ഇക്കാര്യത്തിൽ അവരവരുടെ മാധ്യമങ്ങളും കൽപ്പിക്കാറില്ല. പരിപാടിയുടെ റേറ്റിംഗ് വർധിക്കുന്നു എന്നതാണ് അവരുടെ ന്യായം. വേണുവിനെതിരെ കേസെടുക്കുന്നതിന് പിന്നാലെ മാതൃഭൂമിയിലെ മുതലാളിമാർക്കെതിരെയും കേസെടുത്തേക്കും. അങ്ങനെ കേസെടുത്താൽ ചോദ്യം ചെയ്യാൻ കഴിയില്ല. അവതാരകർക്കൊപ്പം ചാനൽ മേധാവിയും കേസിൽ പ്രതിയാകും.
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ സർക്കാർ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും സർക്കാർ നീക്കത്തിൽ ഇവർക്കൊക്കെ പൂർണ തൃപ്തിയാണുള്ളത്. പത്ര പ്രസ്താവന നൽകുന്നതിനപ്പുറം ഒരു ആത്മാർത്ഥതയും വ്യത്യസ്തത രാഷ്ട്രീയ നേതാക്കൾക്ക് ഇക്കാര്യത്തിലില്ല.'
ഏതായാലും ഇടതുമുന്നണിയിലെത്തിയ വീരനെ സംബന്ധിച്ചടത്തോളം വേണുവിനെക്കാൾ വേണ്ടപ്പെട്ടവൻ പിണറായി തന്നെയാണ്. അതായത് വേണുവിനെ സംരക്ഷിക്കാൻ വീരനോ മകനോ തയാറായെന്നു വരില്ല.
https://www.facebook.com/Malayalivartha























