പഴയ ആധാരങ്ങള്‍ക്കായി ഇനി രജിസ്ട്രാര്‍ ഓഫീസില്‍ കയറിയിറങ്ങണ്ട...

പഴയ ആധാരങ്ങളുടെ പകര്‍പ്പെടുക്കാന്‍ ഇനി രജിസ്ട്രാര്‍ ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന കെട്ടുകള്‍ തപ്പേണ്ട. രജിസ്‌ട്രേഷന്‍ വകുപ്പില്‍ പൊടിപിടിച്ചു കിടക്കുന്ന ആധാരങ്ങളൊക്കെ ഡിജിറ്റലാക്കുകയാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഇത് പൂര്‍ത്തിയായാല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോകാതെ ഓണ്‍ലൈനായി ഫീസ് അടച്ച് കോപ്പിയെടുക്കാം. പ്രത്യേക ഫീസടച്ചാല്‍ ഒപ്പോടുകൂടിയ കോപ്പിയും കിട്ടും. പുതിയ രജിസ്‌ട്രേഷന്റെ കൂടെ സോഫ്്റ്റ് കോപ്പിയും നിര്‍ബന്ധമാക്കുകയാണ്.
315 സബ് രജിസ്ട്രാര്‍ ഓഫീസുകളിലായി 153 വര്‍ഷം വരെ പഴക്കമുള്ള ഫയലിംഗ് ഷീറ്റുകളാണ് സൂക്ഷിച്ചിട്ടുള്ളത്. വകുപ്പിന്റെ കണക്കു പ്രകാരം ഇവ 30 കോടിയോളം പേജ് വരും. ഒന്നൊന്നായി സ്‌കാന്‍ ചെയ്ത് ക്രമപ്രകാരം തരംതിരിച്ച് കമ്പ്യൂട്ടറില്‍ കയറ്റും. 250 ഷീറ്റുകള്‍ ചേര്‍ന്നാല്‍ ഒരു വോളിയമായി സൂക്ഷിക്കും. കാലപ്പഴക്കം കാരണം പലതിന്റെയും പേജുകള്‍ പൊടിഞ്ഞിട്ടുണ്ട്. ഇവ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിച്ച ശേഷം സ്‌കാന്‍ ചെയ്യും.
രാസ വസ്തുക്കള്‍ ഉപയോഗിച്ച് രേഖകള്‍ സംരക്ഷിക്കുന്ന രീതി സര്‍വേ വകുപ്പില്‍ പരീക്ഷിച്ച് വിജയിച്ചതാണ്. കര്‍ണാടകയില്‍ ആധാരങ്ങളുടെ രേഖകള്‍ ഡിജിറ്റലായി ലഭ്യമാണ്.
സി ഡിറ്റിനെയും പുരാരേഖ വകുപ്പിനെയുമാണ് ഈ ഉദ്യമം ഏല്പിച്ചിരിക്കുന്നത്. സി ഡിറ്റ് ഇതിനകം തിരുവനന്തപുരം ജില്ലയിലെ 10 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു.
പത്ത് വര്‍ഷമെങ്കിലും വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാന്‍. രജിസ്‌ട്രേഷന്‍ രേഖകള്‍ ഡിജിറ്റലാക്കല്‍ നൂതനമായ സംരംഭമാണ്. ഒരുപാട് സങ്കീര്‍ണതകള്‍ ഇതുവഴി ഒഴിവാക്കാന്‍ കഴിയും'
https://www.facebook.com/Malayalivartha























