നീനുവിന്റെ അമ്മയെ തെന്മലയിലെ ഒറ്റക്കല്ലിൽ വീട്ടിൽ കയറി ചുരുട്ടിക്കൂട്ടി ഭർത്താവിന്റെ സഹോദരൻ; കരഞ്ഞ് നിലവിളിച്ച് രഹ്ന

കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് ചാക്കോയുടെ തെന്മലയിലെ വീട് അടിച്ചുതകർത്തത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മർദ്ദനമേറ്റു. രഹ്നയുടെ ഭർത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്.
ഇന്നലെ വൈകിട്ട് 6.30ന് ഒറ്റക്കല്ലിലെ രഹ്നയുടെ വീട്ടിലായിരുന്നു സംഭവം. പൊലീസെത്തി രഹ്നയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഹ്നയുടെ മൊഴിയെടുത്ത ശേഷം കേസ് റജിസ്റ്റർ ചെയ്യുമെന്നു പൊലീസ് അറിയിച്ചു. രഹ്ന വീട്ടിലിരിക്കുമ്പോൾ അജിയും ഭാര്യയും എത്തി കെവിൻ വധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും അതു വാക്കുതർക്കത്തിൽ എത്തുകയുമായിരുന്നു. അജി കമ്പിവടികൊണ്ട് രഹ്നയുടെ തലയ്ക്കടിക്കാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ തടഞ്ഞു.
പിന്നീടു നിലത്തുവീഴ്ത്തി മർദിക്കുകയായിരുന്നെന്നാണു പരാതി. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് അജി പിന്മാറിയത്. അജിയെ പിടികൂടിയ പൊലീസ് കമ്പിവടിയും കസ്റ്റഡിയിലെടുത്തു. രാവിലെ രഹ്ന അജിയുടെ വീട്ടിലെത്തി ചാക്കോയുടെ മാതാവിനെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ജോലിക്കു പോയിരുന്ന അജി വൈകിട്ട് ഈ വിവരം തിരക്കാൻ രഹ്നയുടെ വീട്ടിലെത്തുകയായിരുന്നെന്നു കരുതുന്നു. കെവിൻ വധവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു രഹ്നയെ അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha























