ഗുരുവായൂരിന്റെ റെയില്‍വെ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂര്‍ തിരുനാവായ റെയില്‍പാത നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ റെയില്‍വെ വികസനത്തിന് ഏറെ ആവശ്യമായ ഗുരുവായൂര്‍ തിരുനാവായ റെയില്‍പാത നടപ്പിലാക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഗുരുവായൂര്‍ ദേവസ്വം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനം പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ക്ഷേത്ര വികസനത്തിന് ഭക്തരില്‍ നിന്ന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ ലൈസന്‍സ് അനുവദിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി. ഇക്കാര്യം തീരുമാനിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ ഓഫീസാണെന്നും അത് ഉടനെ നടപ്പിലാക്കാമെന്നും മന്ത്രി അറിയിച്ചു.
ചന്ദനം അരക്കുന്നതിനുള്ള ചാണക്കല്ല് ലഭ്യമാക്കുന്നതിന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രാലയങ്ങളിലെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























