എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം ; ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ല ; എ എം.എം.എയെ കുറിച്ചുള്ള ചോദ്യത്തിന് വിനായകന്റെ കിടിലൻ മറുപടി ഇങ്ങനെ

മലയാള സിനിമയിൽ നിലനിൽക്കാൻ സംഘടനയുടെ പിൻബലം വേണ്ടെന്നു തെളിയിക്കുകയാണ് നടൻ വിനായകൻ . അമ്മയുടേയോ ഡബ്ള്യു സി സി യുടെയോ ഭാഗമാകാത്തതിന്റെ പേരിൽ ആരും അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിനായകൻ പറയുന്നു.
അമ്മയുടെ ഭാഗമാകണമെന്ന് ഈ അടുത്തകാലത്ത് താന്‍ വിചാരിച്ചിരുന്നു, എന്നാല്‍ ഈ വിവാദങ്ങള്‍ ഒക്കെ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഇതൊക്കെ ഒന്ന് കലങ്ങിത്തെളിയട്ടെയെന്നും വിനായകന്‍ പറഞ്ഞു. അമ്മയെന്ന സംഘടനയെ പൊളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക. അത്രമാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സംഘടന തകര്‍ക്കാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. മറിച്ച് ആരുടെയും സ്വകാര്യതയില്‍ ഞാന്‍ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ലന്നും വിനായകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























