അപൂര്‍വ്വം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനൊരുങ്ങി കണ്ണൂർ; ഹൈടെക്ക് സംവിധാനങ്ങൾ യാത്രികർക്ക് പുത്തൻ അനുഭവമാകുന്നു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം ലോകത്തെ അപൂര്‍വ്വം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാനൊരുങ്ങുന്നു. വമ്പൻ സജ്ജീകരണങ്ങളാണ് ടേക്ക് ഓഫിന് മുന്‍പ് യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
യാത്രക്കാര്‍ക്കു സ്വയം ചെക്ക്ഇന്‍ ചെയ്യാവുന്ന സൗകര്യവും ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനവും സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീനും സജ്ജമാക്കുന്നുണ്ട്. ഇതോടെ ബാഗുമായി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ടിവരില്ല. അത്യാധുനിക വിമാനത്താവളങ്ങളില്‍ മാത്രമുള്ള ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനം അമേരിക്കയില്‍ നിന്നാണു കണ്ണൂരിലെത്തിച്ചത്.
സെല്‍ഫ് ചെക്ക് ഇന്‍ യന്ത്രത്തില്‍നിന്നു ബോര്‍ഡിങ് പാസ് കൈപ്പറ്റിയശേഷം ടാഗ് പതിച്ച് ബാഗ് ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനത്തില്‍ യാത്രക്കാര്‍ക്കു നിക്ഷേപിക്കാം. ബാഗും തൂക്കി കൗണ്ടറുകള്‍ തോറും നടക്കുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും. ഹാന്‍ഡ് ബാഗുണ്ടെങ്കില്‍ അതുമാത്രം കയ്യില്‍ക്കരുതി കസ്റ്റംസ്, സിഐഎസ്എഫ് തുടങ്ങിയ പരിശോധനകള്‍ പൂര്‍ത്തിയാക്കാം. ഹാന്‍ഡ് ബാഗ് പരിശോധിക്കാന്‍ ഒട്ടേറെ എക്‌സ്‌റേ കൗണ്ടറുകള്‍ ഒരുക്കുന്നുണ്ട്.
യാത്രക്കാരന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിന് അകത്ത് എത്തുമ്പോഴേക്കും ബാഗേജും പരിശോധനകളെല്ലാം കഴിഞ്ഞ് അവിടെയെത്തിയിരിക്കും. സംശയാസ്പദമായി എന്തെങ്കിലും കണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ വിളിപ്പിക്കുകയുള്ളൂ. സെല്‍ഫ് ചെക്ക് ഇന്‍ യന്ത്രത്തില്‍നിന്നു ബോര്‍ഡിങ് പാസ് കൈപ്പറ്റിയശേഷം ടാഗ് പതിച്ച് ബാഗ് ഇന്‍ലൈന്‍ എക്‌സ്‌റേ സംവിധാനത്തില്‍ യാത്രക്കാര്‍ക്കു നിക്ഷേപിക്കാം. ബാഗും തൂക്കി കൗണ്ടറുകള്‍തോറും നടക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സഹായിക്കും. ബാഗേജിന്റെ ഭാരം സെല്‍ഫ് ബാഗേജ് ഡ്രോപ് യന്ത്രം തന്നെ കണക്കാക്കുകയും, ഭാരം അധികമാണെങ്കില്‍ അക്കാര്യം യാത്രക്കാരനെ അറിയിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha























