റെയില്‍ മന്ത്രിയും സഹ മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച ശേഷം വേണം പാര്‍ലമെന്റില്‍ മറുപടി നല്‍കാനെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍

റെയില്‍ മന്ത്രിയും സഹ മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച ശേഷം വേണം പാര്‍ലമെന്റില്‍ മറുപടി നല്‍കാനെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റെയില്‍ മന്ത്രി തനിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയത് കഞ്ചിക്കോട് കോച്ച് ഫാക്റ്ററി ഉപേക്ഷിക്കുന്നില്ലെന്നാണ്. അതിലേക്ക് നയിച്ച കൂടിക്കാഴ്ച്ചയെക്കുറിച്ചെല്ലാം ആ മറുപടിയില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ അദ്ദേഹത്തിന്റെ സഹമന്ത്രി പറയുന്നത് ഇനിയൊരു കോച്ച് ഫാക്റ്ററിയുടെ ആവശ്യമില്ലെന്നാണ്.
രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന കോച്ച് ഫാക്റ്ററികള്‍ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുത്. കേരളത്തില്‍ കോച്ച് ഫാക്റ്ററി സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്റെ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ടെന്ന് റെയില്‍ മന്ത്രി തന്നോട് വ്യക്തമാക്കിയതാണ്. ആ ബോദ്ധ്യത്തിന്റെ പിന്‍ബലമില്ലാതെയാണ് സര്‍ക്കാര്‍ പാര്‍ലമെണ്ടില്‍ മറുപടി നല്‍കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നെന്നും വിഎസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















