ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സജീവപ്രവര്‍ത്തത്തിനായി നര്‍ത്തകിയും നടിയുമായ ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ഊര്‍മിള ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നടിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രമുഖ നിര്‍മാതാവ് ജി സുരേഷ് കുമാറും ചടങ്ങിലെത്തിയിരുന്നു.
നൃത്തം, സീരിയല്‍, സിനിമ മേഖലകളില്‍ സജീവമാണ് ഊര്‍മിള ഉണ്ണി. തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഊര്‍മിള. താനൊരു നരേന്ദ്രമോദി ഫാനാണെന്ന് അവര്‍ പിന്നീട് പ്രതികരിച്ചു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാല്‍, സജീവപ്രവര്‍ത്തകയല്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























