കടുവയെ കിടുവ പിടിച്ചു? ഫെനി ബാലകൃഷ്ണന്‍ 22 പേജുള്ള മൊഴി അട്ടിമറിച്ച് കോടിക്കണക്കിന് രൂപ കൈക്കലാക്കിയെന്ന് സരിതയുടെ പരാതി

ഒടുവില്‍ സരിത തന്റെ വിശ്വസ്ഥനായ അഭിഭാഷകനു നേരേയും തിരിഞ്ഞു. സോളാര്‍ കേസില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് താന്‍ നല്‍കിയ 22 പേജുള്ള മൊഴി അട്ടിമറിച്ചതിന്, പ്രമുഖര്‍ നല്‍കിയ കോടിക്കണക്കിന് രൂപ ഫെനി ബാലകൃഷ്ണന്‍ കൈക്കലാക്കിയെന്നാണ് സരിതയുടെ പരാതി. ബാര്‍ കൗണ്‍സിലിനാണ് സരിത പരാതി നല്‍കിയത്.
പ്രമുഖര്‍ പണം കൈമാറിയ സമയത്ത് താന്‍ റിമാന്‍ഡിലായിരുന്നു. ഈ സമയത്ത് പണം കൈകാര്യം ചെയ്തത് ഫെനിയായിരുന്നു. ഫെനിയോട് ആവശ്യപ്പെട്ടിട്ടും പണം ലഭിച്ചില്ലെന്നും സരിത പരാതി പറഞ്ഞു. സരിത ഉന്നതരുമായി ശാരീരിക ബന്ധം പുലര്‍ത്തുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യൂവിനെതിരെയും സരിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.
അതേസമയം സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ഇടപെടലുകള്‍ അഭിഭാഷക ധര്‍മ്മത്തിന് യോജിച്ചതല്ലെന്ന് ബാര്‍ കൗണ്‍സില്‍ വിലയിരുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















