റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാകാത്ത ഹതഭാഗ്യയായ എംഎൽഎ ; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് എംഎൽഎ യു. പ്രതിഭ ഹരി

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് കായംകുളം എംഎൽഎ. റോഡപകടങ്ങളിൽ ഒന്നും ചെയ്യാനാകാത്ത ഹതഭാഗ്യയായ എംഎൽഎ ആണ് താനെന്നും ഭരണ പക്ഷത്തായിട്ടും യാതൊരു വിധ സഹായം ലഭച്ചില്ല എന്നും എംഎൽഎ. യു. പ്രതിഭ ഹരി പറഞ്ഞു. കായംകുളത്ത് ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭ യാത്രയുടെ സമാപന ചടങ്ങിലാണ് എംഎൽഎ വികാരാധീതയായത്.
അപകടങ്ങൾ കണ്ട് മനസ് മരവിച്ചപ്പോൾ ആലപ്പുഴ കളക്ടർക്ക് ഒരു തുറന്ന കത്ത് നൽകേണ്ടിവന്ന ഹതഭാഗ്യയായ എംഎൽഎ ആണ് താൻ. കലഹിക്കേണ്ടിവന്നു. ഭരണ പക്ഷ എംഎൽഎ ആയിട്ടും റോഡിൽ കുത്തിയിരുന്ന് സമരം ചെയ്യേണ്ടി വരുമെന്ന് പറയേണ്ടി വന്നു. ഗവൺമെന്റ് പണം അനുവദിച്ചിട്ടുപോലും ചില തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നും എംഎൽഎ പറഞ്ഞു.
https://www.facebook.com/Malayalivartha
























