ശബരിമല സ്വര്‍ണക്കൊള്ളക്കേസ്... ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല...

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ ഇനി ജാമ്യത്തിനായി വാസുവിന് മേല്‍ക്കോടതിയെ സമീപിക്കേണ്ടതായി വരും. സ്വര്‍ണക്കൊള്ളക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു ജാമ്യാപേക്ഷയില്‍ വാസുവിന്റെ വാദം. എന്നാല്‍, പ്രതി സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുനശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി.
അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. പത്മകുമാറിനെ നാളെ കോടതിയില്‍ ഹാജരാക്കും. മറ്റൊരു പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























