രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...

സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനെ പൊലീസ് അന്വേഷിക്കുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുന്നതാണ്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിൻറെ അഭിഭാഷകനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യത്തെ വാദം.
തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ വാദം. എന്നാൽ, ഇതിനോടകം രാഹുലിനെതിരെ തെളിവുകൾ പൊലീസ് ശേഖരിച്ചിരിക്കുകയാണ്. പാലക്കാടും തിരുവനന്തപുരത്തും വിശദ അന്വേഷണം പ്രത്യേക സംഘം നടത്തിയിട്ടുണ്ടായിരുന്നു. ഇന്നലെ ഒളിവിലുള്ള രാഹുലിനെ തേടി പൊലീസ് സംഘം കർണാടക -തമിഴ്നാട് അതിർത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
അതേസമയം, വീണ്ടും ലൈംഗിക പീഡന പരാതി ഉയർന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. വീണ്ടും പരാതികൾ ഉയർന്നതോടെ പാർട്ടിയിൽ നിന്ന് രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി. നേതാക്കൾ കൂടിയാലോചന നടത്തി ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
https://www.facebook.com/Malayalivartha


























