നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം : പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു;ഡ്രൈവറുടെ നില ഗുരുതരം

സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം കേരളാദിത്യപുരത്താണ് അപകടം നടന്നിരിക്കുന്നത്. നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസാണ് കടയിലേക്ക് ഇടിച്ചുകയറിയത്.
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.എന്നാല്‍, കുട്ടികളുടെ പരിക്ക് ഗുരുതരമല്ല . അതേസമയം, ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഒരു ഇറക്കം ഇറങ്ങിവരുന്ന സ്ഥലത്തുവെച്ചാണ് ബസ് നിയന്ത്രണം വിട്ടത്. പത്ത് കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ ഓടികൂടുന്നത്. നാട്ടുകാരും സുരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്ത് രക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























