സര്‍ക്കാരിന് കത്തെഴുതി ബെഹ്‌റ;ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമനിര്‍മ്മാണം ആവശ്യമാണ്

ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ 'പബ്ലിക് സേഫ്റ്റി ആക്ട്' രൂപീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കത്തയച്ചു. പൊലീസും ബന്ധപ്പെട്ട വകുപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ നടപ്പാലാകാത്ത സാഹചര്യത്തിലാണ് ഡിജിപി സര്‍ക്കാരിനോട് പുതിയ നിയമത്തിന്റെ സാധ്യത തേടി കത്തയച്ചത്.
മറ്റു പല സംസ്ഥാനങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അവിടെ നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി. വെള്ളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ സഞ്ചാരികള്‍ ഇത് അവഗണിച്ച് ദുരന്തം വിളിച്ചുവരുത്തുകയാണ്
https://www.facebook.com/Malayalivartha
























