ഷംസീറിന്റെ ഭാര്യയുടെ പുതിയ നിയമനം കോടതി കയറിയതോടെ മുമ്പ് ജോലി ചെയ്തിരുന്ന തസ്തിക ഒഴിച്ചിടാന്‍ നീക്കം; കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടി കാരണം റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവസരം നഷ്ടമാകുന്നു

എംഎല്‍എയുടെ ഭാര്യക്ക് എന്താ കൊമ്പുണ്ടോ. സിപിഎം എംഎല്‍എയായ എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ പുതിയ നിയമനം കോടതി കയറിയതോടെ മുമ്പ് ജോലി ചെയ്തിരുന്ന തസ്തിക ഒഴിച്ചിടാന്‍ നീക്കം. ഷംസീറിന്റെ ഭാര്യ പി.എം.സഹലയ്ക്ക് അസിസ്റ്റന്റ് പ്രഫസറായി കരാര്‍ നിയമനം നല്‍കിയ സംഭവം റാങ്ക് പട്ടിക അട്ടിമറച്ചാണെന്ന് ആരോപിച്ച് ഒന്നാം റാങ്കുകാരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ കേസിലെ വിധി വരുന്നത് വരെ സഹല മുമ്പ് ജോലി ചെയ്തിരുന്ന തസ്തികയിലെ ഒഴിവ് റിപ്പോര്‍ട്ട് ചെയാതെ ഒഴിച്ചിടാനുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സഹലയെ കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എംഎഡ് വിഭാഗത്തിലാണ് ഇപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഒഴിവ് വന്ന തസ്തികയില്‍ അഭിമുഖത്തില്‍ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിയെ ഒഴിവാക്കിയാണ് രണ്ടാം റാങ്ക് നേടിയ സഹലയെ നിയമിച്ചത്. ഈ നിയമനം ചോദ്യം ചെയ്ത ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ കേസില്‍ വിധി വരുന്ന സഹല നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ ബിഎഡ് വിഭാഗത്തിലെ തസ്തിക ഒഴിച്ചിടാനാണ് നീക്കം നടക്കുന്നത്.
ഇവിടെ നിന്ന് വിടുതല്‍ വാങ്ങിയാണ് സഹല പുതിയ തസ്തകയില്‍ പ്രവേശിച്ചത്. സാധാരണ ഗതിയില്‍ സര്‍വകലാശാലയിലെ പഠനവിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവ് വരുന്ഒന സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കം പകരം സംവിധാനം ക്രമീകരിക്കണം. റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവ് നികത്തണം. അഥവാ റാങ്ക് പട്ടികയില്ലാത്ത പക്ഷം ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ വകുപ്പ് മേധാവിക്ക് അധികാരമുണ്ട്. നാച്ചുറല്‍ സയന്‍സ് വിഷയത്തിലെ ബിഎഡ് വിഭാഗത്തിലെ ഏക അധ്യാപക തസ്തികയിലെ ഒഴിവാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍വകലാശാല റാങ്ക് പട്ടിക നിലനില്‍ക്കേ റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിച്ചിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























