പ്രണയനൈരാശ്യം: യുവാവ് പുഴയില്‍ ചാടിയെന്ന് സംശയം

പാലത്തിനു മുകളില്‍ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശിയായ യുവാവാണ് പാവങ്ങാട്അത്തോളി സംസ്ഥാന പാതയിലെ പുറക്കാട്ടിരി പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എടുത്തുചാടിയതായി സംശയിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. സുഹൃത്തുക്കളാണ് യുവാവ് പുഴയില്‍ ചാടിയിട്ടുണ്ടെന്ന് എലത്തൂര്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് എലത്തൂര്‍ പോലീസും ഫയര്‍ഫോഴ്‌സും രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. രാത്രിയായതിനാല്‍ ഫയര്‍ഫോഴ്‌സിനു തിരച്ചില്‍ ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ ബീച്ച് ഫയര്‍സേ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ടി. അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു. ഈ ഭാഗങ്ങളില്‍ അടിയൊഴുക്ക് കൂടുതലാണെന്നാണ് ഫയര്‍ഫോഴ്‌സ് പറയുന്നത്. പെണ്‍സുഹൃത്തിനെ കാണാനെത്തി നിരാശനായി മടങ്ങവെ ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞ് യുവാവ് സുഹൃത്തുക്കളുടെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. പുറക്കാട്ടിരി പാലത്തിന് മുകളില്‍ വെച്ച് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഫോണ്‍ വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ടെന്നും മൊബൈല്‍ പിന്നീട് സ്വിച്ച് ഓഫ് ആയെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനെ അറിയിച്ചത്.
അതേസമയം യുവാവ് പുഴയില്‍ ചാടിയത് ആരും കണ്ടിട്ടില്ലെന്നും സംശയം മാത്രമാണെന്നും എലത്തൂര്‍ എസ്‌ഐ ധനജഞയദാസ് പറഞ്ഞു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് രാത്രി മുതല്‍ പോലീസ് സ്ഥലത്തുണ്ട്. തോണിക്കാരുടെ വലയും മറ്റും ഉപയോഗിച്ച് തിരിച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് രാവിലെ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുഹൃത്തുക്കളുടെ ഫോണില്‍ സംസാരിക്കുന്നതിനിടെ പുഴയില്‍ വീഴുന്ന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടരുന്നത്. പുറക്കാട്ടിരി അങ്ങാടിയ്ക്കു സമീപത്താണ് പാലം. പാലത്തിനു മുകളില്‍ ആളുകളുണ്ടാവാറില്ല. കൂടാതെ രാത്രി ആയതിനാല്‍ പാലത്തിനു സമീപത്തെ കടകളിലുള്ളവര്‍ക്കും കാണാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























