സ്വര്‍ണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല; ജനങ്ങള്‍ക്ക് മനംമാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വിവാദങ്ങളെ കുറിച്ച് സംസാരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് മനംമാറ്റം വന്നിട്ടുണ്ടെന്നും സ്വര്‍ണവും അവിഹിതവുമൊന്നും ജനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, തിരഞ്ഞെടുപ്പിന് തയ്യാറാകേണ്ടത് നമ്മളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മനംമാറ്റത്തിലൂടെ വന്നിട്ടുള്ള നിശ്ചയം പൂര്‍ണമായി ഉപയോഗിക്കണം. മാദ്ധ്യമങ്ങളുടെ അവിഹിത സഹായത്തോടെയാണ് വിവാദങ്ങള്‍ പൊന്തിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.സ്വര്‍ണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല. കോ ഓപ്പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമാണ്. ശബരിമല കേന്ദ്രത്തിന് എടുത്തുകൂടേയെന്ന് ചോദിക്കുന്നവരുണ്ട്. ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ അതിന് ജനങ്ങള്‍ തീരുമാനിക്കണം. അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും.
2036ല്‍ ഒളിമ്പിക്‌സ് ഇന്ത്യയില്‍ വരും. കേരളം അതിന് സജ്ജമാകണം. കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെയും ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്. കേരളത്തില്‍ ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരണം. മൂന്നുനേരം ചോറുണ്ടാല്‍ അതിനുള്ള ബുദ്ധി ഉണ്ടാകില്ല.അതിന് സാമാന്യ ബുദ്ധി ഉണ്ടാകണം. ജനങ്ങള്‍ സ്വപ്നം കണ്ടോട്ടെ. അതിനെ കുത്തിത്തിരിക്കാന്‍ വരരുത്. ആറ്റുകാല്‍ പൊങ്കാലയുടെ അടുപ്പുകൂട്ടുന്ന ചുടുകട്ട കൊണ്ട് സ്‌റ്റേഡിയം ഉണ്ടാക്കാന്‍ കഴിയില്ല' സുരേഷ് ഗോപി പരിഹസിച്ചു.
https://www.facebook.com/Malayalivartha
























