യൂണിയന്‍ നേതാക്കള്‍ പണിയെടുത്തെ മതിയാകൂ ; കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നടപടികളില്‍ അസംതൃപ്തരായി യൂണിയന്‍ നേതാക്കള്‍

കെഎസ്‌ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നടപടികളില്‍ അസംതൃപ്തരായി യൂണിയന്‍ നേതാക്കള്‍. ശമ്പളം പറ്റുന്ന യൂണിയന്‍ നേതാക്കള്‍ പണിയെടുത്തെ മതിയാകൂ എന്ന തച്ചങ്കരിയുടെ നടപടിയാണ് യൂണിയനുകളെ ചൊടിപ്പിക്കുന്നത്.
തച്ചങ്കരിയെ നടപടികളില്‍ പൊറുതിമുട്ടിയ യൂണിയന്‍ നേതാക്കള്‍ എംഡിയെ മാറ്റാന്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. യൂണിയനുകള്‍ ഒറ്റക്കെട്ടായി എംഡിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദനും തനിക്കെതിരേ തിരിഞ്ഞതോടെ പ്രവര്‍ത്തനസ്വാതന്ത്ര്യം തേടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തച്ചങ്കരി കത്തയച്ചു.
മൂന്നു മാസം മുന്‍പാണ് ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍ക്കാര്‍ എംഡിയായി നിയമിച്ചത്. തച്ചങ്കരി വന്നതിന് ശേഷമുള്ള പല പരിഷ്‌കാര നടപടികളും കെഎസ്‌ആര്‍ടിസിയെ ഒരു പരിധിവരെ പിടിച്ചു നില്‍ത്താനായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം യൂണിയനുകളുടെ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തിൽ തച്ചങ്കരിയുടെ പ്രവര്‍ത്തനരീതി സൂക്ഷ്മമായി വിലയിരുത്തിയശേഷമേ തച്ചങ്കരിയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കുകയുള്ളു എന്നാണു സൂചന.
https://www.facebook.com/Malayalivartha


























