കൊല്ലം മൈലക്കാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ഗതാഗതക്രമീകരണമിങ്ങനെ...
കൊല്ലം മൈലക്കാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ എന്നീ ഹെവി വാഹനങ്ങളും ഗുഡ്‌സ് വാഹനങ്ങളും ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എം.സി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം
മറ്റു വാഹനങ്ങൾ ചവറ- ആൽത്തറമൂട്- കടവൂർ- കല്ലുംതാഴം- അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
അല്ലെങ്കിൽ കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂരിലെത്താം. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ-കണ്ണനല്ലൂർ-കട്ടച്ചൽ- ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിക്കേണ്ടതാണ്. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാരിപ്പള്ളി-പരവൂർ- പൊഴിക്കര വഴി പോകുകയും വേണം.
"
https://www.facebook.com/Malayalivartha


























