വിഭാഗീയത രൂക്ഷമായ സംസ്ഥാന ഘടകത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ കഴിയുക എന്നത് വലിയ ദൗത്യം ; ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി എത്തുന്ന പി എസ് ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി എത്തുന്ന പി എസ് ശ്രീധരന്‍പിളളയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ. വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുക എന്നതാവും അദ്ദേഹത്തിന് മുന്നിലെ പ്രഥമ വെല്ലുവിളി. വിഭാഗീയത രൂക്ഷമായ സംസ്ഥാന ഘടകത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ കഴിയുക എന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിനു മുൻപിൽ.
അദ്ധ്യക്ഷ സ്ഥാനത്തേക്കുളള മല്‍സരത്തിനിടയിൽ അടിപതറിയ മുരളീ,കൃഷ്ണദാസ് പക്ഷങ്ങളെ ഒരുമിപ്പിക്കുക എന്ന ദൗത്യം തന്നെയാണ് വെല്ലുവിളി. അതേസമയം വി മുരളീധരനെ ആന്ദ്രയുടെ ചുമതലക്കാരനായി കേന്ദ്ര നേതൃത്വം നിയോഗിച്ചത് വിഭാഗീയത കുറച്ചേക്കുമെന്നാണ് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ മെഡിക്കല്‍ കോഴ ആരോപണത്തോടെ രണ്ടായി പിളര്‍ന്ന് നില്‍ക്കുന്ന ബിജെപി സംസ്ഥാന ഘടകത്തെ മുന്നോട്ട് നയിക്കുക എന്നതും പേരിന് മാത്രമായി കഴിഞ്ഞ എന്‍ഡിഎ എന്ന സംവിധാനവും ,ബിഡിജെഎസുമായുളള ബിജെപിയുടെ അകലവും പുതിയ അദ്ധ്യക്ഷനെ കാത്തിരിക്കുന്ന വെല്ലുവിളിയാണ് .
https://www.facebook.com/Malayalivartha


























