മഴക്കെടുതി... ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

മഴക്കെടുതിയുടെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി 25000 രൂപ വീതം അനുവദിക്കും. വീട് നിര്‍മിക്കാനുള്ള നാല് ലക്ഷത്തില്‍ നിന്നാണ് അടിയന്തര സഹായമായി 25000 രൂപ അനുവദിക്കുന്നത്.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലായി 24 വീടുകളാണ് തകര്‍ന്നിട്ടുള്ളത്. ഇവര്‍ക്ക് വീടുനിര്‍മിക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിക്കും.
6 ലക്ഷം രൂപ ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീടിനുമാണ് നല്‍കുക. അടിയന്തര സഹായധനം മുഖ്യമന്ത്രി വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























