രുചിച്ചാല്‍ വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന, മരണം വരെ സംഭവിക്കാവുന്ന മയക്കുമരുന്നായ മെത്തുമായി നാല് പേര്‍ പിടിയില്‍, കിലോയ്ക്ക് ഒരു കോടിയാണ് മാര്‍ക്കറ്റ് വില

ഒരു കോടിയുടെ മയക്കുമരുന്നുമായി നാല് പേര്‍ തലസ്ഥാനത്ത് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശികളായ ശശിധരന്‍, അനില്‍ കുമാര്‍, ചിറയിന്‍കീഴ് സ്വദേശികളായ നഹാസ്, ഷാജി എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. മെത്ത് എന്നാണ് പിടികൂടിയ മയക്കുമരുന്നിന്റെ പേര്. ഇത് സിന്തറ്റിക് ഡ്രഗ് ആണ്. ലോകത്തിലെ ഏറ്റവും മോശം ഡ്രഗ്.. ഒരു കിലോ മെത്താണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ ഇതിന് ഒരു കോടി വില വരും...
മെത്ത് ലാബില്‍ ഉണ്ടാക്കുന്ന ഈ ഡ്രഗ് ഒന്നു രുചിച്ചാല്‍ വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കും. തിരുവനന്തപുരത്ത് മെത്ത് ആദ്യമായാണ് പിടികൂടുന്നത്. മൂന്ന് വര്‍ഷം മുമ്പ് ചെന്നൈയില്‍ ഇറാന്‍ സ്വദേശികളില്‍ നിന്നും ഇവ പിടികൂടിയിരുന്നു. തിരുവനന്തപുരത്ത് പിടികൂടിയവരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല... അന്വേഷണം പുരോഗമിക്കുന്നു... ഒരാഴ്ചത്തെ പരിശ്രമത്തിനു ശേഷം ഇന്നു രാവിലെ 11 മണിക്കാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവര്‍ ഇവിടുത്തെ ഹോള്‍സെയില്‍ ഡീലര്‍മാരാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ച്ചയായി കഴിച്ചാല്‍ മരണം വരെ സംഭവിക്കാവുന്ന ഡ്രഗാണ് മെത്ത്.
https://www.facebook.com/Malayalivartha


























