മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. എന്നാല്‍ രാജി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്.
മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും അതൊക്കെ അവഗണിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ആഗസ്റ്റ് എട്ടിന് നടക്കുന്ന അവാര്‍ഡ് ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും മുമ്പ് കമലാഹാസനും മോഹന്‍ലാലും സൂര്യയും മുഖ്യാതിഥിയായി പങ്കെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്.
https://www.facebook.com/Malayalivartha

























