വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം. പുതിയ നിരക്കുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ടിക്കറ്റ് റദ്ദാക്കിയവര്‍ക്ക് നാളെ വൈകുന്നേരത്തിനുള്ളില്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് പരമാവധി 7500 രൂപ വരെയും 1000 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 12000 രൂപ വരെയും 1500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 15,000 രൂപ വരെയും 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപ വരെയും മാത്രമേ ഈടാക്കാവൂയെന്ന് ഉത്തരവിലുണ്ട്.
ഇന്നലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനടിക്കറ്റുകളുടെ നിരക്ക് അമ്പതിനായിരത്തിന് മുകളില്‍ വരെയെത്തി. ഡല്‍ഹി കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയര്‍ന്നു. ഡല്‍ഹി തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയില്‍ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയില്‍ അധികമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ വലയുകയാണ് യാത്രക്കാര്‍.
ജീവനക്കാരുടെ ക്ഷാമമാണ് ഇന്‍ഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുന്നതിനായി നിലവില്‍ വന്ന ചട്ടമാണ് ക്രൂ ഡ്യൂട്ടി ടൈം. നവംബര്‍ ഒന്നുമുതലാണ് ഇത് നടപ്പിലായത്. ചട്ടം പ്രാവര്‍ത്തികമാക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്കുണ്ടായ വീഴ്ചകളിലേക്കാണ് നിലവിലെ പ്രതിസന്ധി വിരല്‍ ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നു.
മൂന്നു ദിവസങ്ങളിലായി ഡല്‍ഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 550 ഓളം സര്‍വ്വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ഇന്‍ഡിഗോയുടെ വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha

























