വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ പ്രസിനുള്ളിലെ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല അയിരൂര്‍ പൂര്‍ണ പബ്ലിക്കേഷനിലെ ജീവനക്കാരി വര്‍ക്കല ചെറുകുന്നം സ്വദേശി മീന മണികണ്ഠന്‍ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.
ഇരുപതുവര്‍ഷത്തോളമായി ഇവിടത്തെ ജീവനക്കാരിയാണ് മീന. ജീവനക്കാരുടെ സുരക്ഷയെക്കരുതി പ്രസിനുള്ളില്‍ സാരി ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് സാരി ധരിച്ചാണ് മീന എത്തിയത്. സുരക്ഷയ്ക്കായി സാരിയുടെ മേല്‍ കോട്ടും ധരിച്ചിരുന്നു. പ്രിന്റിംഗ് നടക്കുന്നതിനിടെ സ്‌റ്റോര്‍റൂമിലേക്ക് പോയ മീന സാധനങ്ങളുമായി തിരിച്ചുവരുന്നതിനിടെ സാരിയുടെ തുമ്പ് മെഷീനില്‍ കുടുങ്ങുകയും വളരെ ശക്തിയോടെ തല തറയില്‍ ഇടിക്കുകയുമായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടത്തെത്തുടര്‍ന്ന് തലയ്ക്കുള്ളിലേറ്റ ശക്തിയേറിയ ആഘാതമാണ് മരണകാരണമായതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന പ്രാഥമിക വിവരം. മൃതദേഹം മേല്‍നടപടികള്‍ക്കായി മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























