കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍പ്പെട്ട് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
കാര്‍ ഡ്രൈവര്‍ കീഴക്കര സ്വദേശി മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45) എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. ഇതിനിടെ രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറില്‍ ഇടിക്കുകയായിരുന്നു. രാമേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായാണ് ഇവര്‍ രാമനാഥപുരത്തെത്തിയത്. അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.
https://www.facebook.com/Malayalivartha



























