മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ട്രോളുന്നു...

മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ട്രോളുന്നു. താന്‍ വിഗാര്‍ഡ് തുടങ്ങിയ കാലത്ത് സി.ഐ.ടി.യുക്കാര്‍ സമരം നടത്തിയപ്പോള്‍ തന്നെ പെറ്റി ബൂര്‍ഷ്വയെന്നും അമേരിക്കയുടെ ചെരുപ്പ് നക്കിയെന്നുമായിരുന്നു ആക്ഷേപിച്ചിരുന്നത്. അന്ന് തനിക്ക് ഒരു ലാംബി സ്‌കൂട്ടര്‍ മാത്രമാണുണ്ടായിരുന്നത്. വ്യവസായം തുടങ്ങിയ സമയമായിരുന്നു. ഇന്ന് സി.ഐ.ടി.യുവിന്റെയും അവര്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെയും ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും കാലത്തിനനുസരിച്ച് മാറിയിരിക്കുന്നെന്നും ചിറ്റിലപ്പള്ളി ഫെയിസ്ബുക്കില്‍ കുറിച്ചു.
എന്തിനും ഏതിനും അമേരിക്കയെ കുറ്റംപറഞ്ഞിരുന്ന കമ്യൂണിസ്റ്റുകാരുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ശസ്ത്രക്രിയയ്ക്കാണ് ് അമേരിക്കയിലെ മയോ ക്ലീനിക്കിലേക്ക് പോകുന്നത്. ഓഗസ്റ്റ് 19 മുതല്‍ 17 ദിവസത്തേക്കാണ് ചികിത്സ. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ ഇ. കെ നായനാരും ചികിത്സതേടി പോയിട്ടുണ്ട്. ഇപ്പോള്‍ പിണറായിയും പോകുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കി. രണ്ടാഴ്ച മുമ്പ് പിണറായി വിജയന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതോടെ യാത്ര വെട്ടിച്ചുരുക്കി തിരികെ മടങ്ങുകയായിരുന്നു.
അമേരിക്കയിലെ മിനിസോട്ടാ സ്‌റ്റേറ്റിലുള്ള റോച്ചസ്റ്ററിലാണ് മയോക്ലിനിക്ക്. അവിടെ ചികിത്സതേടുന്നതിന് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് പിണറായി വിജയന്‍ അനുമതി തേടിയിട്ടുണ്ട്. ഭാര്യ കമലയ്‌ക്കൊപ്പമാണ് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളിലൊന്നായാ മയോക്ലിനിക്കിലേക്ക് പോകുന്നത്. ഭാര്യ കമലയും ഒപ്പമുണ്ടാകും. സര്‍ക്കാര്‍ ചെലവിലായിരിക്കും യാത്രയും ചികിത്സയും. ഡയബറ്റീസ്, ന്യൂറോളജി, യൂറോളജി, കാര്‍ഡിയോളജി, ക്യാന്‍സര്‍ എന്നിവയ്ക്ക് ലോകത്തെ തന്നെ കിട്ടാവുന്ന മികച്ച ചികിത്സ മയോക്ലിനിക്കില്‍ ലഭിക്കും.
മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തിയേകനും മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും മയോക്ലിനിക്കില്‍ ചികിത്സ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























