വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി എസ്‌ഐആര്‍ വിവരങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാസര്‍കോട് ഉപ്പള മണിമുണ്ടയിലെ എസ് അമിത്തിനെ (34) മഞ്ചേശ്വരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്താണ് സംഭവം. ബിഎല്‍ഒ ബേക്കൂര്‍ കണ്ണാടിപ്പാറ മാതൃനിലയത്തില്‍ എ സുഭാഷിണിയാണ് (41) പരാതി നല്‍കിയത്.
എസ്‌ഐആര്‍ വിവരം ശേഖരിച്ച് മടങ്ങുകയായിരുന്നു സുഭാഷിണി. ഇതിനിടെ അമിത് ഇവരെ തടഞ്ഞുനിര്‍ത്തി എസ്‌ഐആര്‍ ആപ്പ് തുറക്കാന്‍ നിര്‍ബന്ധിക്കുകയും അതിലെ വിവരങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തുകയുമായിരുന്നു. ഈ വിവരം പിന്നീട് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും അമിത് അയച്ചുനല്‍കി.
ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിര്‍ദേശപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയാണ് കേസ്.
https://www.facebook.com/Malayalivartha

























