നായർ സമുദായംഗങ്ങൾ മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും വരിക്കാരാകുന്നതും അവസാനിപ്പിക്കുന്നു ;സർക്കുലർ പുറത്തിറക്കി എൻ എസ് എസ് നേതൃത്വം ; മാതൃഭൂമി ആഴ്ചപതിപ്പിന്റെയും പത്രത്തിന്റെയും സർക്കുലേഷൻ കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്തെ ലക്ഷോപലക്ഷം നായർ സമുദായംഗങ്ങൾ മാതൃഭൂമി പത്രവും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും വരിക്കാരാകുന്നതും അവസാനിപ്പിക്കുന്നു. എൻ എസ് എസിന്റെ നിർദ്ദേശ പ്രകാരം ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങി.
നായർ സർവീസ് സൊസൈറ്റിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപകരും അനധ്യാപരും സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും മാത്യഭൂമി നിർത്തി കഴിഞ്ഞു. പലരും മനോരമയിലേക്കാണ് സ്വിച്ച് ഓവർ ചെയ്തത്.
ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നിർദ്ദേശ പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. അടിയന്തര സ്വഭാവത്തിലുള്ള ഒരു യോഗം വിദ്യാലയങ്ങളിൽ തിങ്കളാഴ്ച വിളിച്ചു ചേർത്തിരുന്നു. പ്രസ്തുത യോഗത്തിലാണ് സർക്കുലർ വായിച്ചത്. എല്ലാ കരയോഗങ്ങളിലും സർക്കുലർ വായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സർക്കുലർ വായിക്കും. യോഗം കൂടുന്നതിന് മുമ്പ് തന്നെ കരയോഗ പ്രമാണിമാർ പത്രം നിർത്തി. ആഴ്ചപതിപ്പിന്റെയും പത്രത്തിന്റെയും സർക്കുലേഷൻ കുത്തനെ ഇടിഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് പത്രം നിരോധിക്കാൻ എൻഎസ്എസ് ഔദ്യോഗികമായി തീരുമാനിച്ചത്. അതിനു മുമ്പ് എം പി വീരേന്ദ്രകുമാറുമായി ജി.സുകുമാരൻ നായർ ഫോണിൽ സംസാരിച്ചു. ആഴ്ചപതിപ്പിലെ നോവൽ ഹിന്ദു സമൂഹത്തിന് അപമാനകരമാണെന്നും അതിൽ പത്രം മാപ്പു പറയണമെന്നുമായിരുന്നു ആവശ്യം. വീരൻ മറുപടി പറഞ്ഞില്ല. അതിനു ശേഷമാണ് മുഖപ്രസംഗം എഴുതിയത്. പെട്ടെന്ന് പ്രകോപനമായത് മാതൃഭൂമിയുടെ മുഖപ്രസംഗമാണ്.
മാത്യഭൂമിയുടെ വായനക്കാരിൽ അധികം പേരും ഹിന്ദുക്കളാണ്. അതിൽ നായർ സമുദായംഗങ്ങളാണ് കൂടുതൽ. എൻ എസ് എസിന്റെ പുതിയ നിലപാട് ഏറ്റാൽ മാതൃഭൂമി പ്രതിസന്ധിയിലാകും.
മുമ്പ് ഇസ്ലാം മതത്തിനെതിരെ പ്രസിദ്ധീകരിച്ച ഒരു വാർത്ത വിവാദമായപ്പോൾ പത്രം മാപ്പു പറഞ്ഞു.അതേ മര്യാദയാണ് എൻഎസ്എസ് ചോദിച്ചത്. എന്നാൽ മാത്യുഭൂമി സമ്മതിച്ചില്ല. എൻ എസ് എസ് നേത്യത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പത്രമാണ് മാത്യുഭൂമി.
https://www.facebook.com/Malayalivartha

























