കേരളം ഗുജറാത്താക്കണം എന്ന ദൗത്യമാണ് അമിത് ഷാ ശ്രീധരന്‍ പിള്ളയെ ഏല്പിച്ചിട്ടുളളത് ;നൂറു താമര വിരിയട്ടെ....; പുതിയ ബി.ജെ.പി അധ്യക്ഷന് ആശംസകൾ അറിയിച്ച് അഡ്വ. എ. ജയശങ്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിയമിച്ചതില്‍ പ്രതികരിച്ച് അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. കേരളം ഗുജറാത്താക്കണം എന്ന ദൗത്യമാണ് അമിത് ഷാ ശ്രീധരന്‍ പിള്ളയെ ഏല്‍പിച്ചിട്ടുളളതെന്ന് ജയശങ്കര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
'ജന്മം കൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ പിളള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനുമാണ്. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍ക്കും മുസ്ലിം മതപണ്ഡിതര്‍ക്കും വിവിധ ഹിന്ദു സമുദായ നേതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരന്‍. ഇദ്ദേഹത്തെ കുറിച്ച് തീരെ മതിപ്പില്ലാത്തത് സംസ്ഥാനത്തെ ഒരു വിഭാഗം ബി.ജെ.പിക്കാര്‍ക്കു മാത്രം- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ടു മാസം നീണ്ട ഈശാപോശക്കൊടുവില്‍ ബിജെപിക്കു പുതിയ പ്രസിഡന്റായി- പിഎസ് ശ്രീധരന്‍ പിള്ള.
ജന്മം കൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ പിളള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനുമാണ്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കും മുസ്ലിം മതപണ്ഡിതര്‍ക്കും വിവിധ ഹിന്ദു സമുദായ നേതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരന്‍. ഇദ്ദേഹത്തെ കുറിച്ച് തീരെ മതിപ്പില്ലാത്തത് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപിക്കാര്‍ക്കു മാത്രം.
കഥയും കവിതയും നാടകവുമടക്കം 100 പുസ്തകം എഴുതിയിട്ടുളള ആളാണ് ശ്രീധരന്‍ പിള്ള. ജി സുധാകരന്‍, ബിനോയ് വിശ്വം, പന്തളം സുധാകരന്‍ എന്നിവര്‍ക്കു സമശീര്‍ഷനായ കവിയാണ്; പിഎസ് വെണ്മണി എന്ന തൂലികാ നാമത്തില്‍ കാവ്യരചന നടത്തുന്നു.
കേരളം ഗുജറാത്താക്കണം എന്ന ദൗത്യമാണ് അമിത് ഷാ ശ്രീധരന്‍ പിള്ളയെ ഏല്പിച്ചിട്ടുളളത്. നൂറു താമര വിരിയട്ടെ.
https://www.facebook.com/Malayalivartha

























