രണ്ട് വയസ്സുകാരൻ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

മാതാപിതാക്കളോടൊപ്പം സുഹൃത്തിന്റ വീട്ടിലെത്തിയ പിഞ്ചുകുഞ്ഞ് വീട്ടുമുറ്റത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കറുകച്ചാല്‍ ചമ്ബക്കര ബുധനാകുഴി കുന്നേല്‍ അനീഷ് ദേവസ്യായുടെ മകന്‍ ഡാനി (2) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച പകല്‍ അനീഷും കുട്ടിയുടെ അമ്മ സൂസനും ഇവരുടെ കുടുംബ സുഹൃത്തായ കൂത്രപ്പള്ളി തറേപ്പടി വടക്കേടത്ത് ജിബു മാത്യുവിന്റ വീട്ടില്‍ എത്തിയതായിരുന്നു. വീടിന്റ തിണ്ണയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന് പിന്‍വശത്തുള്ള നീന്തല്‍കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് സൂസന്‍്. സംസ്‌ക്കാരം ബുധനാഴ്ച്ച പകല്‍ 2.30ന് തൊമ്മച്ചേരിയിലെ വീട്ടിലെ സുശ്രൂഷകള്‍ക്ക് ശേഷം നെടുമാവ് ഹോളിക്രോസ് മലങ്കര പള്ളിയില്‍.
https://www.facebook.com/Malayalivartha

























