ജെസ്‌ന കേസ് മറനീക്കി പുറത്തുവരുന്നു; മൂന്നു മാസം മുന്‍പ് താന്‍ ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചിരുന്നു; മാസങ്ങള്‍ക്കു ശേഷം വെളിപ്പെടുത്തലുമായി ടാക്‌സി ഡ്രൈവര്‍ രംഗത്ത്

മുക്കൂട്ട്ത്തറയില്‍ നിന്നും മാസം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌ന മരിയ ജെയിംസ് അടിമാലിയില്‍ വന്നിരുന്നുവെന്ന് ഒരു ടാക്‌സി ഡ്രൈവര്‍ മാസങ്ങള്‍ക്കു ശേഷമാണ് വെളിപ്പെടുത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്തിച്ചുവെന്നും അതിനുശേഷമാണ് താന്‍ ഈ വാര്‍ത്തകള്‍ കണ്ടതെന്നും മാണ് ഡ്രൈവറിന്റെ വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് െ്രെഡവര്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്‌നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടതെന്നും. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തതെന്നും. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്
https://www.facebook.com/Malayalivartha

























