ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ആലപ്പുഴയുടെ ജനകീയ കളക്ടര്‍ എസ്.സുഹാസ്; വലിയ കാര്യമല്ല എന്നാലും ദുരുതക്കയത്തില്‍ക്കിടക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

ദുരിതാശ്വാസ ക്യാംപിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തിയ ജില്ല കളക്ടര്‍ എസ്.സുഹാസ് അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്, . ജനകീയ ഇടപെടലുകളുമായി ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ അദ്ദേഹം ക്യാംപില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് കളക്ടറെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഇതൊരു വലിയ കാര്യമല്ലെങ്കിലും ജനങ്ങള്‍ ദുരിതക്കയത്തില്‍ ഉഴറുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ അവരില്‍ ആത്മവിശ്വാസം നിറയ്ക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ ശക്തമാകുന്നതിനും ഇതു സഹാഹകമാകുമെന്നാണ് അവര്‍ പറയുന്നത്.
ആലപ്പുഴയില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ ജില്ല കളക്ടറുടെത് മിന്നല്‍ സന്ദര്‍ശനമായിരുന്നു. രാവിലെ നെടുമുടിയില്‍ എ.സി.റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിയോടൊപ്പം പോയ കളക്ടര്‍ അവിടെ നിന്ന് നേരെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരത്തില്‍ ഡി.ടി.പി.സി.ജട്ടിയില്‍ നിന്ന് സ്പീഡ് ലോഞ്ചില്‍ യാത്ര തിരിച്ച കളക്ടറും സംഘവും സീറോ ജട്ടിയിലെ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്. അവിടെയപ്പോള്‍ ഉച്ചയൂണിന്റെ സമയമായിരുന്നു. പാത്രങ്ങളും പാചകകേന്ദ്രവും നോക്കി തൃപ്തി രേഖപ്പെടുത്തിയപ്പോള്‍ ക്യാമ്പിലെ അമ്മമാരുടെ ആവശ്യം, അവര്‍ക്കൊപ്പം അല്‍പ്പം ഭക്ഷണം കഴിക്കണം. ഉടന്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച കളക്ടര്‍ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും രുചിയിലും സംതൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha

























