ബിഷപ്പിനെതിരായ കേസ് മുറുകുന്നു; ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് ഡ്രൈവറുടെ നിര്‍ണായക മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് ഡ്രൈവര്‍ നാസര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 2006 മുതല്‍ ബിഷപ്പിന്റെ സഹോദരന്റെ ഡൈവ്രറാണ് നാസര്‍. ബിഷപ്പ് കേരളത്തിലെത്തിയാല്‍ നാസറാണ് കൂടെ പോകാറുള്ളത്. മഠത്തില്‍ പോകുന്ന ദിവസങ്ങളില്‍ താനും മഠത്തില്‍ തങ്ങിയെന്നും ൈഡ്രവര്‍ മോഴിനല്‍കി
കേസുമായി ബന്ധപ്പെട്ട് ഫാ. ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെയും, ബിഷപ്പിന്റെ സഹോദരന്‍ ഫിലിപ്പിന്റെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിയില്‍നിന്ന് പിന്മാറാന്‍ കന്യാസ്ത്രീയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫാ. എര്‍ത്തയിലിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha

























