സംസ്ഥാനത്തുതുടരുന്ന ശക്തമായ മഴ: കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, മലമ്പുഴ ഡാം ഇന്ന് തുറക്കും; വിവിധ ജില്ലയില്‍ മഴക്കെടുതി നേരിടുന്നതിന് അടിയന്തര ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയ്ക്കു ഇപഴും ശമനമില്ല. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റര്‍ കടന്നതിനാല്‍ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 980.50 ആകുമ്പോള്‍ റെഡ് അലര്‍ട്ട് നല്‍കും. ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പുറത്തേക്കുവിടുമെന്ന് കെഎസ്ഇബി. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലും കക്കി പമ്പ നദികളുടെ കരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്കു വരുന്ന തീര്‍ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കും.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി നേരിടുന്നതിന് അടിയന്തര ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ കെ. വാസുകി പറഞ്ഞു. ജില്ലയിലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തിങ്കളാഴ്ച രാത്രി തന്നെ പ്രവര്‍ത്തനം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























