പീഡിപ്പിക്കപ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നു; എന്റെ സമ്മതപ്രകാരമായിരുന്നു ബന്ധപ്പെട്ടത്; കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെ; കൗമാരക്കാരിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴിമാറ്റി. ഫാദര്‍ റോബിനുമായി ബന്ധപ്പെട്ടത് സമ്മതത്തോടെ. അന്ന് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നു എന്നും കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിനാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. എന്റെ സമ്മതപ്രകാരമായിരുന്നു ബന്ധപ്പെട്ടത് എന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. തന്റെ ജന്മ തീയതിയും പെണ്‍കുട്ടി കോടതിയില്‍ മാറ്റി പറഞ്ഞിട്ടുണ്ട്. പ്രതിയായ ഫാദര്‍ റോബിന്‍ തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി വളരെ നിര്‍ണായകമായി മാറുകയാണ് പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു.
നേരത്തെ കേസിന്റെ വിചാരണ ആരംഭിക്കും മുന്‍പേ തന്നെ മൂന്ന് പേരെ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടി പ്രതിഭാഗത്തിന് അനുകൂലമായി സംസാരിച്ചത്. പെണ്‍കുട്ടിയുടെ മൊഴി ശേഖരിക്കുന്ന നടപടി കോടതി നാളെയും തുടരും. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി െ്രെകസ്തവ സഭയിലെ വൈദികര്‍ തുടര്‍ച്ചയായി പീഡനക്കേസുകളില്‍ പ്രതിയാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസ് പരിഗണിക്കുന്ന അതേ ബെഞ്ചാണ് കൊട്ടിയൂര്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിച്ചത്.
https://www.facebook.com/Malayalivartha


























