കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു... നിരവധി പേർക്ക് പരുക്ക്

കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണംവിട്ട് ഏഴോളം വാഹനങ്ങളിലിടിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഇടിച്ച് തെറിപ്പിച്ച ഒരു കാറിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുകയായിരുന്നു ഉദ്യോഗസ്ഥരാണെന്നാണ് വിവരം.
പുത്തൂർ ഇറക്കത്തിലാണ് ലോറിക്ക് നിയന്ത്രണം നഷ്ടമായത്. ഒടുവിൽ ട്രാൻസ്‌ഫോമറിലിടിച്ചാണ് നിന്നത്. ട്രാൻസ്‌ഫോർമർ തകർന്ന് പ്രദേശത്ത് വൈദ്യതിയും തടസ്സപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























