Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു

10 DECEMBER 2025 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുന്നതോ പൊതുക്രമത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ യു.എ.ഇ കൂടുതല്‍ കര്‍ശനമാക്കി. താമസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. സമൂഹത്തിന്റെ സംരക്ഷണത്തെ സര്‍ക്കാരിന്റെ മുന്‍ഗണനകളിലെ മുന്‍പന്തിയില്‍ നിര്‍ത്തുകയും പ്രവാസികളായ രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും യു.എ.ഇയിലെ അവരുടെ സാന്നിധ്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന കര്‍ശനമായ ദേശീയ നയത്തെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നു. സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും സമൂഹത്തിന്റെ ക്ഷേമം സംരക്ഷിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്ന നിയമങ്ങള്‍ മെച്ചപ്പെടുത്തുന്നത് രാജ്യം തുടരുന്നു.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയവും ജോലിയും നല്‍കുന്നത് താമസവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ നിയന്ത്രണ അധികാരികളെ മറികടക്കുന്നതോ ആയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഏര്‍പ്പെട്ടേക്കാം എന്നതിനാല്‍, അത്തരം കുറ്റകൃത്യങ്ങള്‍ കാര്യമായ അപകടസാധ്യതകള്‍ ഉണ്ടാക്കുന്നു. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021 ലെ ഫെഡറല്‍ നിയമം നമ്പര്‍ 29 ഈ കുറ്റകൃത്യത്തിന് കര്‍ശനമായ പിഴകള്‍ ചുമത്തുന്നു. ഇത്തരം കേസുകളില്‍ ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും മിനിമം രണ്ടു മാസത്തെ തടവ് ശിക്ഷ നല്‍കുകയും ചെയ്യും. ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉള്‍പ്പെടുന്ന കേസുകളിലാണ് പരമാവധി തുക പിഴ ചുമത്തുക. നിയമവിരുദ്ധമായി രാജ്യത്ത് തുടരാന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന നിലക്ക് താമസം, ജോലി, സഹായം എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള പിന്തുണ നല്‍കുന്ന ഏതൊരാള്‍ക്കും ശിക്ഷകള്‍ ബാധകമാണ്.
 

 


നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ യു.എ.ഇയില്‍ പ്രവേശിക്കുന്ന വ്യക്തികള്‍ ഉയര്‍ത്തുന്ന അപകടങ്ങളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ആഴത്തിലുള്ള ആശങ്കയെ ഈ ശിക്ഷകള്‍ പ്രതിഫലിപ്പിക്കുന്നു. തിരിച്ചറിയപ്പെടാത്തതോ രജിസ്റ്റര്‍ ചെയ്യാത്തതോ ആയ വ്യക്തികളുടെ സാന്നിധ്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതക്ക് പുറമേ, കണ്ടെത്താന്‍ പ്രയാസമുള്ള സുരക്ഷാ ഭീഷണികള്‍ക്ക് കാരണമാകും.

നേരിട്ടുള്ള സുരക്ഷാ അപകടസാധ്യതകള്‍ക്കപ്പുറം, വിസ നല്‍കുന്നതിന്റെ ഉദ്ദേശ്യം പാലിക്കേണ്ടതിന്റെ പ്രാധാന്യം നിയമം ഊന്നിപ്പറയുന്നു. യു.എ.ഇയുടെ ഉയര്‍ന്ന നിയന്ത്രിത വിസ സംവിധാനം റെസിഡന്‍സി മാനേജ്‌മെന്റിന്റെ ഒരു മൂലക്കല്ലാണ്. സന്ദര്‍ശന വിസയോ ടൂറിസ്റ്റ് വിസയോ കൈവശം വെച്ചുകൊണ്ട് ജോലി ചെയ്യുന്നത് പോലെ, അനുവദിച്ച ഉദ്ദേശ്യങ്ങള്‍ക്കല്ലാതെയുള്ള ആവശ്യങ്ങള്‍ക്ക് വിസ ഉപയോഗിക്കുന്നത് പൊതുക്രമത്തെ തടസ്സപ്പെടുത്തുകയും കുറ്റവാളിയെ നിയമപരമായ ഉത്തരവാദിത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുതരമായ നിയമ ലംഘനമായി കണക്കാക്കപ്പെടുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് നിയമം 10,000 ദിര്‍ഹം പിഴ ചുമത്തുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് തടവ് ശിക്ഷയും ലഭിക്കും.

 


റെസിഡന്‍സി രേഖകള്‍ വ്യാജമായി നിര്‍മിക്കല്‍, നിയമവിരുദ്ധ ഉപയോഗം എന്നിവ നിയമം കുറ്റകരമാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ദേശീയ ഐഡന്റിറ്റി സിസ്റ്റത്തിനും രാജ്യ സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയായി കണക്കാക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പത്ത് വര്‍ഷം വരെ തടവും വ്യാജ രേഖയുടെ സ്വഭാവത്തിനും അതിന്റെ ഉപയോഗ രീതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്ന ഗണ്യമായ പിഴകളും ശിക്ഷകളില്‍ ഉള്‍പ്പെടുന്നു.
നിയമങ്ങള്‍ കര്‍ശനമാക്കുന്നത് തൊഴില്‍ വിപണിയിലെ സമഗ്രത പ്രോത്സാഹിപ്പിക്കാനും നിയമവിരുദ്ധ തൊഴിലിലേക്കുള്ള കവാടമായി ടൂറിസ്റ്റ്, താല്‍ക്കാലിക സന്ദര്‍ശന വിസകളുടെ ദുരുപയോഗം തടയാനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. കൃത്യമായ നിയന്ത്രണം ന്യായമായ മത്സരം ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും, സമൂഹത്തെ സംരക്ഷിക്കാനും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാര്‍ ബന്ധങ്ങള്‍ നിയന്ത്രിക്കാനുമായി സ്ഥാപിച്ചിട്ടുള്ള നിയമ നടപടിക്രമങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ തടയുകയും ചെയ്യുന്നു.

 



വികസനത്തെ പിന്തുണക്കുന്ന സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനും നിയമത്തോടുള്ള ബഹുമാനം ഉറപ്പാക്കുന്ന വ്യക്തമായ നിയമ ചട്ടക്കൂട് നല്‍കാനുമുള്ള വിശാലമായ കാഴ്ചപ്പാടാണ് കര്‍ശനമായ നിയമനിര്‍മ്മാണം എടുത്തുകാണിക്കുന്നത്. വിപുലമായ അതിര്‍ത്തി, താമസ മാനേജ്‌മെന്റ് സംവിധാനങ്ങളുമായി കര്‍ശനമായ ശിക്ഷകള്‍ സംയോജിപ്പിക്കുന്നതിലൂടെ, നിയമം അനുസരിക്കുന്ന വ്യക്തികളുടെ ചലനം സുഗമമാക്കുന്നതിനൊപ്പം ജനസംഖ്യയെ സംരക്ഷിക്കുന്ന സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം നിലനിര്‍ത്താന്‍ യു.എ.ഇ ലക്ഷ്യമിടുന്നു.
യു.എ.ഇ സമീപ വര്‍ഷങ്ങളില്‍ വികസിപ്പിച്ച സമഗ്രമായ നിയമനിര്‍മ്മാണത്തിന്റെയും സ്മാര്‍ട്ട് നടപടിക്രമങ്ങളുടെയും ഭാഗമാണ് ഈ ശ്രമങ്ങള്‍. ഇത് റെസിഡന്‍സി, ഐഡന്റിറ്റി സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ ഏറ്റവും കാര്യക്ഷമമായ രാജ്യങ്ങളിലൊന്നായി യു.എ.ഇയെ മാറ്റുന്നു. കര്‍ശനമായ ശിക്ഷകള്‍ ഒറ്റപ്പെട്ട നടപടികളല്ല. മറിച്ച്, താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപങ്ങള്‍ നടത്താനുമുള്ള സുരക്ഷിതമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യു.എ.ഇയുടെ പദവി നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ കാഴ്ചപ്പാടുമായി ഇത് പൊരുത്തപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (1 hour ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (2 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends