ശബരിമലയില്‍ കൊള്ളക്കാരുടെ അടിവേര് പിഴുതേ അടങ്ങൂവെന്ന് കോടതി ..പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല എസ് ഐ ടിക്ക് മുന്നിലേക്ക് !!ചെന്നിത്തല എസ് ഐ ടിക്ക് നല്‍കുന്ന മൊഴിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ അയ്യപ്പന്റെ സ്വര്‍ണം രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന സംഘവുമായി ഈ സഖാക്കന്മാര്‍ ബന്ധം സ്ഥാപിച്ചുവെന്ന് തെളിയും

സിപിഎമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് കടുംവെട്ട് നിലപാടുമായ് ഹൈക്കോടതി. ശബരിമലയില്‍ ഒരിളവും ദാക്ഷണ്യവും ഇല്ല. ഒരുത്തന്റെ കൈയ്യിലും വിലങ്ങ് വെക്കാന്‍ അന്വേഷണ സംഘം പതറണ്ട. കൊള്ളക്കാരുടെ അടിവേര് പിഴുതേ അടങ്ങൂവെന്ന് കോടതി സംഹാരരൂപമെടുത്ത് നില്‍ക്കുന്നു മുള്‍മുനയില്‍ ഭരണകൂടം. ഏഴാം അറസ്റ്റിന് എസ് ഐ ടിക്ക് പൂര്‍ണ അനുമതി കൊടുത്ത് കോടതി. അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിന് തീയിട്ട് ഹൈക്കോടതി കടുപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദിലീപ് കേസുകള്‍ കൊണ്ട് തടിതപ്പി എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ ശബരിമല കൊള്ളയില്‍ ബോംബ് പൊട്ടുമെന്ന് സര്‍ക്കാരിനും സിപിഎമ്മിനും അറിയാം. അതിന്റെ കൂടെ പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല എസ് ഐ ടിക്ക് മുന്നിലേക്ക്.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഈ മോഷണത്തിന് ബന്ധമുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നിലാണ് ചെന്നിത്തല മൊഴി നല്‍കുക. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം എസ്‌ഐടിയെ അറിയിക്കുകയായിരുന്നു.
നിലവില്‍ കേസന്വേഷണത്തിലെ മന്ദഗതിയില്‍ യുഡിഎഫ് വലിയ ആക്ഷേപം ഉന്നയിക്കുന്ന സാഹചര്യത്തില്‍, ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി അദ്ദേഹം മൊഴി നല്‍കുന്നത് രാഷ്ട്രീയമായും നിയമപരമായും ഏറെ പ്രാധാന്യം നേടുകയാണ്. ശബരിമലയില്‍ വലിയ പ്രതിരോധത്തിലാണ് സി പി എം. എന്നിട്ടും അവര്‍ മറ്റ് വിഷയങ്ങള്‍ കത്തിച്ച് നിര്‍ത്തി തടിതപ്പുകയാണ്. ഇത് മനസിലാക്കാന്‍ പോലുമുള്ള വെളിവ് ഈ പ്രതിപക്ഷത്തിനില്ല.
ഇനിയാണ് ശബരിമലയില്‍ സര്‍ക്കാര്‍ സിപിഎം കൂട്ടര്‍ക്ക് വായില്‍ പിരിവെട്ടുന്നത്. കാരണം അകത്തായിരിക്കുന്നതെല്ലാം സിപിഎമ്മുകാരാണ്. ചെന്നിത്തല എസ് ഐ ടിക്ക് നല്‍കുന്ന മൊഴിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ അയ്യപ്പന്റെ സ്വര്‍ണം രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന സംഘവുമായി ഈ സഖാക്കന്മാര്‍ ബന്ധം സ്ഥാപിച്ചുവെന്ന് തെളിയും.
ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് ഉള്‍പ്പെടെ ഇത്തരം സംഘങ്ങളുമായ് അടുത്ത ബന്ധമെന്ന് തെളിയും. ഇതോടെ ശബരിമല വിശ്വാസം തകര്‍ക്കാനും കൊള്ളയടിക്കാനും സഖാക്കന്മാര്‍ ഇട്ട പ്ലാനാണിതെന്ന് ചര്‍ച്ച കേരളത്തില്‍ കത്തിപ്പടരും. വാസുവും പദ്മകുമാറും നേരിട്ട് ശബരിമല കൊള്ളയുടെ ദൗത്യം ഏറ്റെടുത്തു പദ്ധതി തയ്യാറാക്കിയത് സിപിഎം ഉന്നത കേന്ദ്രമെന്നാകും ചര്‍ച്ച പോകുന്നത്. വിശ്വാസികള്‍ ഇരച്ചിറങ്ങിയാല്‍ പിടിച്ച് നില്‍ക്കാനാകില്ല പാര്‍ട്ടിക്ക്. ആ പേടിയുടെ ചൂടില്‍ വെന്തുരുകുകയാണ് സര്‍ക്കാര്‍. ഇതുവരെയും പദ്മകുമാറിനെ പാര്‍ട്ടി പുറത്താക്കാത്തത് പപ്പേട്ടന്‍ കാലുവാരുമെന്ന പേടിയിലാണ്. പദ്മകുമാറിനെ പുറത്താക്കതില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉണ്ട്. പടിയടച്ച് പിണ്ഡം വെച്ചാല്‍ പപ്പേട്ടന്‍ പിന്നെ മുന്നും പിന്നും നോക്കില്ല എല്ലാം വിളിച്ച് കൂവും. ജയിലില്‍ സമനില തെറ്റിയിരിക്കുകയാണ് വാസുവിന്.
ജയില്‍ ജീവിതം ഇനിയും പറ്റില്ലെന്ന് കടുപ്പത്തില്‍. എങ്ങനെയും പുറത്തിറക്കണമെന്ന് മുറവിളി കൂട്ടി വാസു നില്‍ക്കുന്നതും പാര്‍ട്ടിയെ മുള്ളുമ്മേല്‍ നിര്‍ത്തുന്നു. തദ്ദേശം തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതോടെ അറിയാം ജനങ്ങളുടെ നിലപാട് എന്താണെന്ന്. നിയമസഭ തെരഞ്ഞെടുപ്പ് വരെ ശബരിമലയില്‍ പൊട്ടിത്തെറി ഉണ്ടാകരുതെന്ന് ശരണംവിളിച്ച് സിപിഎം നേതാക്കള്‍. എന്നാല്‍ അതുവരെ പോകില്ല ഹൈക്കോടതി രണ്ടുംകല്പിച്ചാണ്. ഈ നിയമസഭ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും ശബരിമല വരിഞ്ഞ് മുറുക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ സിപിഎം ഇപ്പോള്‍ ചിറകിനടിയില്‍ സംരക്ഷിക്കുന്ന പലരുടേയും അറസ്റ്റ് ഉണ്ടാകും. കടകംപള്ളി വീട്ടില്‍ ഹോമം തുടങ്ങിയെന്ന്.
ഇത്രവലിയ വജ്രായുധം ഭരണപക്ഷത്തെ അടിക്കാന്‍ കിട്ടിയിട്ടും വായുംപൊളിച്ച് നില്‍ക്കുന്ന കഴ്പ്പണംകെട്ട പ്രതിപക്ഷം. സ്വര്‍ണക്കൊള്ളയില്‍ കേരളം ഞെട്ടുന്ന ബോംബാണ് രമേശ് ചെന്നിത്തല പൊട്ടിച്ചത്. എന്നിട്ടും കൂടെയുള്ള കോണ്‍ഗ്രസ് മണ്ടന്മാര്‍ അത് വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ല. ശബരിമല ചര്‍ച്ചയാക്കാന്‍ പോലും കോണ്‍ഗ്രസ് എവിടെയും തയ്യാറാകുന്നില്ല.
ഇപ്പോഴും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ദിലീപ് പാവാടയെന്നും പറഞ്ഞ് സ്വയം കുഴിതോണ്ടി അതില്‍ വീണ് സ്വന്തം അണ്ണാക്കിലേക്ക് മണ്ണ് വാരിയിടുകയാണ് ഈ പൊട്ടന്മാര്‍. രമേശ് ചെന്നിത്തല ചെറിയ വിഷയമല്ല കത്തിച്ചുവിട്ടത്. അതൊന്നേറ്റെടുക്കാന്‍ പോലും കൂടെയുള്ള പടുവിഡ്ഡികള്‍ തയ്യാറാകുന്നില്ല. ഒരു ഗര്‍ഭക്കഥയില്‍ കൂട്ടയടിയാണ് പ്രതിപക്ഷത്ത്. അതുംപോരാഞ്ഞ് ഭരണം കിട്ടിയാല്‍ ആരാകണം മുഖ്യമന്ത്രി കിട്ടാത്ത എല്ലിന്‍ കഷ്ണത്തിന് കടിപിടി കൂടുന്നു. ഇത്രയും വെളിവില്ലാത്തൊരു പ്രതിപക്ഷം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ദിലീപ് പാവാടയെന്ന് കെപിസിസി കണ്‍വീനര്‍ അടുര്‍ പ്രകാശിന്റെ വിവാദ പ്രസ്താവന.
സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ട കാര്യമില്ലെന്ന് വിഡ്ഡിത്തം വിളിച്ച് കൂവി. കൃത്യമായ് ഭരണപക്ഷം അതേറ്റുപിടിച്ചു ജനങ്ങള്‍ക്ക് ഇവന്മാരുടെ തനിനിറം വ്യക്തമായല്ലോ ഇരയ്‌ക്കൊപ്പമല്ല അവര്‍ വേട്ടക്കാരനൊപ്പമെന്ന് സിപിഎം ചര്‍ച്ചയാക്കി. ദീപ ദാസ് മുന്‍ഷിയും കെപിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫും അടൂര്‍ പ്രകാശിനെ തള്ളിപ്പറഞ്ഞു. പണി പാളിയതോടെ അടൂര്‍ പ്രകാശ് നിലപാട് മാറ്റി. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാക്കി. ദിലീപ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമിട്ട് ഇപ്പോഴും അതില്‍ അടികൂടുന്ന പ്രതിപക്ഷത്തെ കണ്ട് മൂക്കത്ത് വിരല്‍ വെച്ച് ജനം. ഇവന്മാരെ എന്ത് വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമെന്ന് മലയാളി ചിന്തിക്കുന്നത്. തൊട്ടിപ്പുറത്ത് വികസനം പറഞ്ഞ് ഭരണപക്ഷം വോട്ട് ചോദിക്കുന്നു. ഈ തമ്മിലടി നിര്‍ത്തിയിട്ട് നിങ്ങള്‍ ആ ശബരിമല വിഷയത്തില്‍ ഒന്നിടപെടെന്ന് കോണ്‍ഗ്രസ് അണികള്‍ പൊട്ടിത്തെറിക്കുന്നു.
ശബരിമല കൊള്ളയില്‍ ചെന്നിത്തല ഉയര്‍ത്തിയ വിഷയം ഏറ്റെടുക്കാതെ പൊട്ടന്‍ കളിക്കുകയാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ. ശബരിമല കൊള്ള രാജ്യാന്തര ഇടപെടല്‍ നടന്നു അതിന് തെളിവുണ്ടെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.
എന്നിട്ടും ഈ നേരം വരെ നേരം വെളുക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്കു വില്‍ക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്കു കൂടി മുന്നോട്ടു കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും ചെന്നിത്തല കത്തില്‍ പറയുന്നു. ഇത്തരം പൗരാണിക സാധനങ്ങള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ചു നേരിട്ട് അറിവുള്ള ഒരാളില്‍ നിന്നു ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തു നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.
അദ്ദേഹത്തില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഏതാണ്ട് 500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വര്‍ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താന്‍ പരിശോധിക്കുകയും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ടെന്നു മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തി വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയാറല്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോടതിയില്‍ മൊഴി നല്‍കാനും തയാറാണെന്ന് രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസുമുള്ളവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്കു നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂര്‍ സംഘത്തിന്റെ രീതികളുമായി ശബരിമല സ്വര്‍ണമോഷണ സംഘത്തിന്റെ രീതികള്‍ക്കു സാമ്യമുണ്ട് എന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
സംസ്ഥാനത്തിനകത്തു തന്നെ ചില വ്യവസായികളും ചില സംഘടിത റാക്കറ്റുകളും ഇതിന്റെ ഭാഗമാണ് എന്ന വിവരവും തനിക്കു ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു. പ്രത്യേക അന്വേഷണ സംഘം വ്യാപകമായ അന്വേഷണം നടത്തിയിട്ടും ശബരിമലയില്‍ നിന്നു നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം തയാറാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്കു സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























