മുഖ്യമന്ത്രി ഇന്ന് കരുണാനിധിയെ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന എം.കരുണാനിധിയെ ഇന്ന് കാണും. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ
തുടര്‍ന്ന് 28ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തിന് ശേഷം പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല.
കരുണാനിധിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വികാരപ്രകടനം അതിരുവിടരുതെന്ന് അണികളോട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. കലൈഞ്ജര്‍ വേഗം സുഖം പ്രാപിക്കും എന്ന പ്രതീക്ഷയിലാണ് അണികളും ആരാധകരും.
https://www.facebook.com/Malayalivartha


























