ബിജെപി സംസ്ഥാന അധ്യക്ഷനായി പി. എസ് ശ്രീധരന്‍ പിള്ള ഇന്ന് ചുമതലയേല്‍ക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് ചുമതലയേല്‍ക്കും. 11 മണിക്ക് തിരുവനന്തപുരത്തെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേല്‍ക്കും.രാവിലെ ഒന്‍പതരക്ക് തിരുവനന്തപുരത്ത് എത്തുന്ന ശ്രീധരന്‍ പിള്ളക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് പി.എസ്. ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷനാവുന്നത്. കേരളത്തില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയ കേന്ദ്ര നേതാക്കള്‍ പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെ നാല് പേരുടെ അന്തിമ പട്ടിക അമിത് ഷായ്ക്ക് കൈമാറുകയായിരുന്നു. വി.മുരളീധരന്‍ എം.പിക്ക് ആന്ധ്രയുടെ അധിക ചുമതലയാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























