മീശ’ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിെൻറ കോപ്പികള്‍ പിടിച്ചെടുക്കാനും ഇൻറർനെറ്റിലൂടെ പ്രചരിക്കുന്നത് തടയാനും നടപടി വേണം ; മീശ പിൻവലിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ

എസ് ഹരീഷിന്റെ ഏറെ വിവാദമായ നോവൽ മീശ ഇന്നലെ വിപണിയിൽ എത്തിയിരുന്നു. ഡിസി ബുക്ക്സ് പുറത്തിറക്കിയ മീസാഹയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ സുപ്രീം കോടതി ഇന്ന് സുപ്രധാനമായ പൊതു താൽപര്യ ഹർജി പരിഗണിക്കും. മീശയുടെ വില്പന നിരോധിക്കണമെന്നും കോപ്പികൾ പിടിച്ചുകെട്ടണം എന്നുമാണ് പൊതുതാത്പര്യ ഹർജിയിലെ വാദം.
മീശ’ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിെൻറ കോപ്പികള്‍ പിടിച്ചെടുക്കാനും ഇൻറർനെറ്റിലൂടെ പ്രചരിക്കുന്നത് തടയാനും നടപടി േവണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നുവെന്നും ലൈംഗിക ഉപകരണം ആയാണ് സ്ത്രീയെ വിശേഷിപ്പിക്കുന്നതെന്നും അഡ്വ. ഉഷ നന്ദിനി മുഖേന രാധാകൃഷ്ണന് വരേണിക്കൽ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ബ്രാഹ്മണര്‍ക്ക് എതിരായ നോവലിലെ ചില പരാമശങ്ങള്‍ വംശീയാധിക്ഷേപമാണ്. കേരളത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ മതവികാരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേര്‍തിരിവ് കാണുന്നുണ്ടെന്നും ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെട്ടിട്ടും നിസ്സംഗതയിലാണെന്നും ഹർജിയിലുണ്ട്.
https://www.facebook.com/Malayalivartha


























