ആഭിചാരക്രിയകള്‍ പുറംലോകം അറിയാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ജനാലകൾ മറച്ച് നെൽ മണികൾ ഉപയോഗിച്ച് കണക്കുകൂട്ടി പൂജയും, കോഴിക്കുരുതിയും; അയല്‍വാസികളുമായും, സഹോദരങ്ങളുമായും അടുക്കുന്നെന്ന് അറിഞ്ഞ് മക്കളെ മന്ത്രോച്ചാരണങ്ങൾകൊണ്ട് വിലക്കി നിർത്തി! മന്ത്രവാദപൂജകൾ നടത്താൻ കൃഷ്ണൻ വാങ്ങിയിരുന്നത് 40,000 മുതൽ 50,000 രൂപ വരെ

നാലംഗ കുടുംബത്തെ വീടിന് സമീപത്തെ ചാണകക്കുഴിയിൽ കൊന്നു കുഴിച്ചു മൂടിയതിന്റെ കാരണം തിരഞ്ഞ് പോലീസ്. കൊലയാളികൾ കൊല്ലപ്പെട്ടവരുമായി അടുപ്പബന്ധമുളളവരാണെന്ന് പൊലീസ് വാദത്തിന് സാധ്യതയേറുന്നു. സാഹചര്യത്തെളിവുകളുടെയും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം.
വാതിലുകൾ തകർത്തിട്ടില്ലെന്നതു കൃഷ്ണനു പരിചയമുള്ളവരാണ് അക്രമികളെന്നു സൂചന നൽകുന്നു. വ്യക്തി വൈരാഗ്യമോ മന്ത്രവാദ കർമങ്ങൾ പരാജയപ്പെട്ടതിന്റെ വൈരാഗ്യമോ മൂലമാണ് കൊലപാതകമെന്നാണു സംശയിക്കുന്നത്. അടുത്ത കാലത്ത് പൂജ പരാജയപ്പെട്ടതിന്റെ പേരിൽ പൊലീസിൽ ചിലർ പരാതി നൽകിയിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ കൊലപാതകം നടന്നതായാണു കരുതുന്നത്
ഇന്നലെ രാവിലെ നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു. അകത്തു കടക്കാൻ ബലം പ്രയോഗിച്ചതായി സൂചനയില്ല. വീട്ടിൽ സ്ഥിരമായി വന്നിരുന്നവർ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് പരിശോധിക്കും.
കാനാട്ട് വീട്ടിൽ പൂജകൾക്കായി ഒട്ടേറെപ്പേർ വരിക പതിവായിരുന്നു. നെൽ മണികൾ ഉപയോഗിച്ചു കണക്കുകൂട്ടിയാണ് കൃഷ്ണൻ പൂജകൾ നടത്തിയിരുന്നതെന്നും കോഴിക്കുരുതി ഉൾപ്പെടെ നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. ഒറ്റപ്പെട്ട വീട്ടിലേക്ക് ഒട്ടേറെ വാഹനങ്ങൾ സ്ഥിരമായി വന്നുപോയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയാണ് വന്നിരുന്നതെന്നാണു നാട്ടുകാർ പറയുന്നത്.
കൃഷ്ണൻ അൻപതിനായിരം രൂപ വരെ പൂജ നടത്താന്‍ ഫീസ് വാങ്ങിയിരുന്നതായാണു വിവരം. വാഗ്ദാനം ചെയ്ത പ്രയോജനം ലഭിക്കാതെ വന്നവരില്‍ ആരെങ്കിലുമാണോ കൃത്യത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പൂജയ്ക്കു വാഗ്ദാനം ചെയ്ത ഫലമുണ്ടാതിരുന്നതിനെ തുടർന്ന് 40,000 രൂപയോളം അടുത്തിടെ തിരിച്ചു നൽകേണ്ടി വന്നതായും സൂചനയുണ്ട്. പുറത്തു വിവിധ സ്ഥലങ്ങളിൽ പോയും കൃഷ്ണൻ പൂജകൾ നടത്തിയിരുന്നു. എന്നാൽ ഇത് എവിടെയൊക്കെയാണെന്നതു സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
കാനാട്ട് കൃഷ്ണനും തന്റെ സഹോദരന്‍മാരും മേലുകാവ് മേരിഗിരിയില്‍നിന്നും മുണ്ടന്‍മുടി കമ്പകക്കാനത്തേക്കു കുടിയേറി പാര്‍ക്കുന്നത് 22 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് . സഹോദരങ്ങളുമായി പിന്നീട് നല്ല ബന്ധം പുലര്‍ത്താതിരുന്ന കൃഷ്ണന്‍ കമ്പകക്കാനത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്കു താമസം മാറുകയായിരുന്നു. തങ്ങളുമായി അടുക്കരുതെന്നു ആര്‍ഷയ്ക്കും അര്‍ജുനും കൃഷ്ണന്‍ താക്കീത് നല്‍കിയിരുന്നതായി കൃഷ്ണന്റെ സഹോദരങ്ങള്‍ പറഞ്ഞു.
അയല്‍വാസികളുമായും പിന്നീട് അകലം പാലിച്ചു. സഹോദരങ്ങളുടെ വീടുമായി ആര്‍ഷയും അര്‍ജുനും അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞ കൃഷ്ണന്‍ ഇവരെ താക്കീത് ചെയ്തിരുന്നതായി സഹോദരങ്ങള്‍ പറഞ്ഞു. കൃഷ്ണന്റെ അമ്മ മരിച്ചപ്പോള്‍ ഭാര്യയെയോ മക്കളെയോ പോലും കാണാന്‍ അനുവദിച്ചിരുന്നില്ല. ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ കൃഷ്ണന്‍ മനഃപൂര്‍വം മറ്റുള്ളവരുമായി അകലം പാലിക്കുകയായിരുന്നുവെന്നാണു സൂചന. രാത്രികാലങ്ങളില്‍ വീട്ടില്‍ ആഭിചാരക്രിയകള്‍ നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
സന്ധ്യാ സമയങ്ങളില്‍ ആഡംബരക്കാറുകളില്‍ പലരും എത്തിയിരുന്നു. ഇതരമതസ്ഥരായ സ്ത്രീകളും പുരുഷന്‍മാരും പൂജകള്‍ക്കായി എത്തിയിരുന്നു. വീടിന്റെ എല്ലാ ഭാഗങ്ങളും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മറച്ച നിലയിലായിരുന്നു.
ഇത് അകത്തു നടക്കുന്ന ആഭിചാരക്രിയകള്‍ പുറംലോകം അറിയാത്ത തരത്തിലായിരുന്നു ഇത്. കുടുംബശ്രീയില്‍ അംഗത്വമെടുക്കണമെന്നു സുശീലയോടു പറഞ്ഞതിന്റെ പേരില്‍ കൃഷ്ണന്‍ തങ്ങളോടു ദേഷ്യപ്പെട്ടിരുന്നതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടികളെ മറ്റുള്ളവരുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ നിന്നും ഇയാള്‍ വിലക്കിയിരുന്നതായി അര്‍ജുന്റെ സഹപാഠികള്‍ പറഞ്ഞു.
കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന്‍ ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്.
https://www.facebook.com/Malayalivartha


























